TRENDING:

വിവാഹം നടത്തിക്കൊടുക്കാത്തതിൽ പ്രകോപിതനായ മകൻ അമ്മയെ തല്ലിക്കൊന്നു

Last Updated:

വിവാഹം നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച് 40കാരൻ അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു

advertisement
കർണാടകയിലെ ഹാസൻ ജില്ലയിൽ വിവാഹം നടക്കാത്തതിലുള്ള പ്രകോപനത്തിൽ 40കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. ചന്നരായപട്ടണ താലൂക്കിലെ ശ്രാവണബെലഗോളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 65 കാരിയായ ഗംഗമ്മയാണ് കൊല്ലപ്പെട്ടത്. മകൻ ഉമാശങ്കർ (40) തന്റെ വിവാഹം നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച് അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാർച്ച് 26ന് വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഉമാശങ്കർ അമ്മയെ മർദിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.
ഗംഗമ്മയും മകൻ ഉമാശങ്കറും
ഗംഗമ്മയും മകൻ ഉമാശങ്കറും
advertisement

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗമ്മയെ ഹാസനിലെ എച്ച്ഐഎംഎസ് (HIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവർ മാർച്ച് 30ന് അർധരാത്രിയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ശ്രാവണബെലഗോള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതും വായിക്കുക: 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു

ഒരു വർഷം മുമ്പ് കുംഭമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഉമാശങ്കറിന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇയാൾക്ക് ചില മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായും ഇടയ്ക്കിടെ അക്രമാസക്തനാകാറുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

advertisement

ഗ്രാമീണ മേഖലകളിൽ വിവാഹം നടക്കാത്തതിനെത്തുടർന്ന് യുവാക്കൾക്കുണ്ടാകുന്ന കടുത്ത മാനസിക സമ്മർദവും നിരാശയും ഇത്തരം അതിക്രമങ്ങളിലേക്ക് നയിക്കുന്നുവെന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a tragic incident in Karnataka’s Hassan district, a 40-year-old man named Umashankar allegedly murdered his 65-year-old mother, Gangamma, over a dispute regarding his marriage. Following a heated argument on March 26, Umashankar assaulted his mother and struck her head with a stone. She succumbed to her injuries at a hospital on March 30. Investigations revealed that the accused had been dealing with mental health issues following a head injury sustained in an accident a year ago. A murder case has been registered at the Shravanabelagola police station.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം നടത്തിക്കൊടുക്കാത്തതിൽ പ്രകോപിതനായ മകൻ അമ്മയെ തല്ലിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories