TRENDING:

പാലക്കാട് കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി; എക്സൈസിനെ കണ്ട് നിർത്താതെ പോയ കാർ ലോറിയിലിടിച്ചു; രണ്ടു പേര്‍ പിടിയില്‍

Last Updated:

ദേശീയ പാതയിൽ ഇന്ന് രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകൾ നിർത്താതെ പോയതോടെ സംശയം തോന്നി പിന്തുടർന്നപ്പോഴാണ് കാറിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കഞ്ചിക്കോട് (Kanjikkode) എക്സൈസ് (Excise) നടത്തിയ വാഹന പരിശോധനയിൽ 50 കിലോയോളം കഞ്ചാവ് പിടികൂടി (Ganja Seized). എക്സൈസിനെ കണ്ട് നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. കേസിൽ തിരൂർ (Tirur)  സ്വദേശികളായ രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
News 18 Malayalam
News 18 Malayalam
advertisement

കഞ്ചിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകൾ നിർത്താതെ പോയതോടെ സംശയം തോന്നി പിന്തുടർന്നപ്പോഴാണ് കാറിൽ നിന്നും 50 കിലോയോളം കഞ്ചാവ് പിടികൂടിയത്. അമിത വേഗതയിൽ പോയ കാർ കഞ്ചിക്കോട് വെച്ച് ലോറിയിലിടിച്ച് അപകടമുണ്ടായി.  ഇതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച രണ്ടു പേരെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കാറിൽ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ചാക്കുകളിലായി 50 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. കേസിൽ തിരൂരങ്ങാടി സ്വദേശി രഞ്ജിത് തിരൂർ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാർ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായി അധികൃതർ പറഞ്ഞു.

advertisement

ചെന്നൈയിൽ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. മുൻപും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. കഞ്ചാവ് കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നിന്നും കാറിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ പി  സതീഷ് റെയ്ഡിന് നേതൃത്വം നൽകി.

Also read- പെരിന്തൽമണ്ണയിൽ 205 കിലോഗ്രാം കഞ്ചാവ് പിടികൂടി; കഞ്ചാവ് കടത്തുകാരെ പിടികൂടിയത് ലോറി മോഷണ അന്വേഷണത്തിനൊടുവിൽ

advertisement

പാലക്കാട് ഇരട്ട സഹോദരികളെയും സുഹൃത്തുക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

പാലക്കാട്: ആലത്തൂരിൽ (Alathur) ഇരട്ട സഹോദരിമാരെയും (twin sisters missing) സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം (police investigation) ഊർജിതമാക്കി. ഇവർ സംസ്ഥാന അതിർത്തിയിലെ  ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നുപോയതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

നവംബർ മൂന്നിനാണ്  ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലു പേരെ കാണാതായത്. ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

advertisement

ആലത്തൂര്‍ പുതിയങ്കത്തു നിന്ന് കാണാതായ സൂര്യ കൃഷ്ണ എന്ന യുവതിയെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് നാല് വിദ്യാര്‍ത്ഥികളുടെ തിരോധാനം. വിദ്യാർത്ഥികൾക്കായി പൊലീസ് മിസ്സിംഗ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കാണാതായ ദിവസം ഇരട്ട സഹോദരികൾ ധരിച്ചിരുന്നത് ജീൻസ് പാൻ്റും ടീ ഷർട്ടുമാണ്. ആൺകുട്ടികൾ ധരിച്ചത്  പാൻ്റും പച്ച കളർ ഷർട്ടുമാണെന്ന് പൊലീസിൻ്റെ മിസ്സിംഗ് നോട്ടീസിൽ പറയുന്നു. ഇവരുടെ കൈവശം ചുവന്ന ബാഗും ഉണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാലുപേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനും തടസ്സങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി; എക്സൈസിനെ കണ്ട് നിർത്താതെ പോയ കാർ ലോറിയിലിടിച്ചു; രണ്ടു പേര്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories