മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. വീഡിയോ കോൾ ചെയ്ത തട്ടിപ്പുസംഘം ഗീവർഗീസ് മാർ കൂറിലോസ് വെർച്വൽ അറസ്റ്റിൽ ആണെന്നും അറിയിച്ചു.പ്രതി 2 മൊബൈൽ നമ്പരുകളിൽ നിന്നും ഗീവർഗീസ് കൂറിലോസിനെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചു.കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് കൂറിലോസിന്റെ കൈയിൽ നിന്നും 15,01,186 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
advertisement
Summary: Dr Geevarghese Mar Coorilos, former Metropolitan of the Niranam Diocese of the Malankara Jacobite Syriac Orthodox Church, has reported a loss of Rs 15 lakh in a cyber fraud.