വ്യാഴാഴ്ച രാത്രി നടന്ന സ്ഫോടനത്തിന്റെ ലക്ഷ്യവും എത്ര പേർ കൊല്ലപ്പെട്ടുവെന്നും അറിയാതെ ആരവല്ലി പോലീസ് തുടക്കത്തിൽ പരിഭ്രാന്തരായെങ്കിലും പിന്നീട് ഭാര്യയെ കൊല്ലാൻ വേണ്ടി ഭർത്താവ് നടത്തിയ സ്ഫോടനമാണെന് അവർ മനസ്സിലാക്കിയെടുക്കുകയായിരുന്നു.
ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് പാഗിയിൽ നിന്നും ശ്രദ്ധ കഴിഞ്ഞ ഒന്നര മാസമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.
advertisement
വേർപിരിഞ്ഞു കഴിയുകയിരുന്ന ശ്രദ്ധയെ തിരികെ കൊണ്ടുവരാൻ പാഗി ശ്രമിച്ചിരുന്നെങ്കിലും ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞ് ശ്രദ്ധയുടെ വീട്ടിലേക്ക് വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പാഗി എത്തിയത്. വീട്ടിലെത്തിയ ഇയാൾ പെട്ടെന്ന് ഭാര്യയെ കടന്ന് പിടിക്കുകയും തുടർന്ന് ശക്തിയിൽ ആലിംഗനം ചെയ്യുകയുമായിരുന്നു. ശക്തമായ ആലിംഗനത്തിൽ സ്ഫോടകവസ്തു പൊട്ടിയതോടെ ഇരുവർക്കും മരണം സംഭവിക്കുകയായിരുന്നു.
ആദിവാസി മേഖലകളിൽ മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ വെച്ചാണ് പാഗി സ്ഫോടനം നടത്തിയതെന്ന് ഗാന്ധിനഗർ റേഞ്ച് ഐജിപി അഭയ് ചുദാസമ പറഞ്ഞു. ഇവരുടെ പക്കൽ നിന്നും ഇത് വാങ്ങുന്നതിനോടൊപ്പം തന്നെ ഇത് ഉപയോഗിക്കുന്ന വിധവും മനസ്സിലാക്കിയിരുന്നതായി പോലീസ് പറയുന്നു.
Also read- Arrest | പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 49 കാരന്‍ അറസ്റ്റില്‍
പാഗിയുടെയും വീട്ടുകാരുടെയും പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ശ്രദ്ധ പാഗിയിൽ നിന്നും വേർപിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് ശ്രദ്ധയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ദമ്പതികൾക്ക് 21 വയസ്സുള്ള മകനുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Arrest |പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതി പിടിയില്‍
കിളിമാനൂര്‍: കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി (plus two student) ആത്മഹത്യ (suicide) ചെയ്ത കേസില്‍ ഒളിവില്‍ പോയിരുന്ന അടുപ്പക്കാരനായ യുവാവ് അറസ്റ്റില്‍ (arrest). കാട്ടുംപുറം തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ അജിംഷ(23)യാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്.
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുമ്പോള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഒളിവില്‍ പോയിരുന്നു. ഇതിനുപിന്നാലെ പ്രതിക്ക് എതിരേ ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദേശത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സവാദ് ഖാന്‍, ഷാജി, സി.പി.ഒ. ഷംനാദ്, രജിത് രാജ്, മഹേഷ്, ഷിജു, സുനില്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.