കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയേയും ഇവരുടെ പങ്കാളി ആന്‍റണി ടിജിനെയും പോലിസ്(Police) ചോദ്യം ചെയ്തു. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്ന് ഇരുവരും ആവർത്തിച്ചതായി പോലിസ് പറഞ്ഞു. താൻ കുന്തിരിക്കും കത്തിച്ചപ്പോൾ കുട്ടി അത് തട്ടി കളഞ്ഞതാണ് കൈയ്ക്ക് പോള്ളലേൽക്കാൻ കാരണമെന്ന് ആന്റണി ടിജിൻ മൊഴി നൽകി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ കൊച്ചിയിൽ എത്തിച്ച ആൻ്റണി ടിജിൻ്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്.
പ്രത്യേക അന്വേഷണ സംഘം മൈസൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോൾ ഇയാൾക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിൻറെ മാതൃസഹോദരി മകനും ഉണ്ടായിരുന്നു. മൈസൂരിൽ നിന്ന് പിടികൂടിയ ശേഷം അവിടെ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിൽ ഇവരെ എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ഇയാളെ ആളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിൻറെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു . കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്.
നട്ടെല്ലിനും തലയ്ക്കും കൈയ്ക്കും പരിക്ക് ഉള്ളതിനാൽ ന്യൂറോ വിഭാഗം ആണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടി അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് ഉണ്ടായ ക്ഷതം കാഴ്ച്ചയേയും, ബുദ്ധിശക്തിയേയും ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ പറയുന്നത്. കുട്ടിക്ക് ശാരീരിക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബുളറ്റിനിൽ വ്യക്തമാക്കുന്നു.
രണ്ടു വയസ്സുക്കാരി ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി മെഡിക്കൽ കോളജിലെത്തി കുട്ടിയെ സന്ദർശിച്ച ശേഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി C W C ഇന്നലെ അറിയിച്ചിരുന്നു. കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താത്കാലികമായാണ് സംരക്ഷണം ഡിസബ്ല്യൂസി ഏറ്റെടുത്തത്. പൊലീസിന്റെയും സിഡബ്ല്യൂസിയുടെയും അന്വേഷണം പൂർത്തിയായ ശേഷമാണ് തീരുമാനം ഉണ്ടാവുകയെന്നും ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ അഡ്വ. ബിറ്റി ജോസഫ് വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ തുടർ ചികിത്സയ്ക്ക് C W C സൗകര്യം ഒരുക്കും. കോലഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും കുട്ടിയെ മാറ്റിയശേഷം എറണാകുളം ജനറൽ ആശുപത്രിയിലാവും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കുക. രണ്ടര വയസുകാരിക്കൊപ്പം ആ വീട്ടിൽ ഉണ്ടായിരുന്ന മാതൃസഹോദരിയുടെ കുട്ടിയിൽ നിന്നും മൊഴിയെടുക്കാനാണ് CWC യുടെയും തീരുമാനം. ഇതിൻ്റെ ഭാഗമായി മാത്യ സഹോദരിയുടെ കുട്ടിക്ക് കൗസിലിങ് നൽകുവാനാണ് CWC തീരുമാനം. ഇതിനു ശേഷം വീട്ടിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് CWC.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.