TRENDING:

സഹോദരനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്; വിവാഹദല്ലാളായ യുവതിക്കെതിരെ കേസ്

Last Updated:

പീഡനവിവരം പുറത്തുവന്നതുമുതൽ നാണക്കേടിലും കടുത്ത വിഷമത്തിലുമായിരുന്നു കുടുംബം. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് പൊലസിന്റെ കണ്ടെത്തൽ ആശ്വാസമായിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: പെൺകുട്ടിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തി. വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് പീഡന കേസെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പീഡനവിവരം പുറത്തുവന്നതുമുതൽ നാണക്കേടിലും കടുത്ത വിഷമത്തിലുമായിരുന്നു കുടുംബം. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് പൊലസിന്റെ കണ്ടെത്തൽ ആശ്വാസമായിരിക്കുകയാണ്.
representative image
representative image
advertisement

ഇടുക്കി ഡിവൈ എസ് പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. പരാതി കൊടുപ്പിച്ച യുവതിയുടെ പേരിൽ കേസും എടുത്തിട്ടുണ്ട്.

Also Read- യൂട്യൂബ് ചാനലിലൂടെ സ്ത്രീകളോട് അശ്ലീല പ്രയോഗം; ചാനലുടമ പബ്ജി മദന്‍ ഒളിവിൽ, ഭാര്യ പിടിയിൽ

ഇടുക്കി കഞ്ഞിക്കുഴിയിൽ 14 കാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകവഴിയാണ് പൊലീസിന് ലഭിക്കുന്നത്. പിന്നാലെ പെൺകുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോർട്ട് നൽകി.

advertisement

എന്നാൽ മൊഴിയെടുത്തപ്പോൾ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന പെൺകുട്ടി വാശിപിടിച്ചതും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും പൊലീസിനെ വലച്ചു. ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾപ്പെടെ 16 പേർ പല സംഘങ്ങളായി വിശദമായ അന്വേഷണം തുടങ്ങി.

Also Read- വീട്ടിലേക്ക് മാലിന്യം ഇട്ടു; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയുടെ കൈവെട്ടി

കേസ് നടക്കുന്നതിനിടെ പെൺകുട്ടിയെ അഭയ കേന്ദ്രത്തിലാക്കി. പെൺകുട്ടി അവിടത്തെ രജിസ്റ്ററിൽ ഇങ്ങനെ കുറിച്ചു.-

advertisement

‘സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’- ഇക്കാര്യം അറിഞ്ഞതോടെ, പൊലീസ് ഇടപെട്ട് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോർട്ട്. വീണ്ടും മൊഴിയെടുത്തപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടി തന്റെ തെറ്റ് ഏറ്റുപറയുകയായിരുന്നു.

Also Read- ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും 

വെണ്മണി സ്വദേശിനിയായ വിവാഹദല്ലാളായ ശ്രീകല പെൺകുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽകൊണ്ട് ‘കലാമ്മ’യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ വീട്ടിൽ വരുന്നതിൽനിന്ന്‌ ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു.

advertisement

Also Read- ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തിൽ; നാടിനെ നടുക്കി നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം

ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകല, അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരിൽ കേസെടുത്തിരിക്കുന്നത്. യുവാവിനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പൊലീസ് ഇൻസ്പെക്ടർ സെബി തോമസ്, എസ് ഐമാരായ സന്തോഷ്, റോബിൻസൺ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്; വിവാഹദല്ലാളായ യുവതിക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories