യൂട്യൂബ് ചാനലിലൂടെ സ്ത്രീകളോട് അശ്ലീല പ്രയോഗം; ചാനലുടമ പബ്ജി മദന്‍ ഒളിവിൽ, ഭാര്യ പിടിയിൽ

Last Updated:

പ്രതിമാസം പത്തുലക്ഷത്തിലേറെ രൂപയാണ് മദൻ യൂട്യൂബ് ചാനലിലൂടെ വരുമാനമായി നേടിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പബ്ജി മദൻ
പബ്ജി മദൻ
ചെന്നൈ: യൂട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞ് ലക്ഷങ്ങൾ സമ്പാദിക്കുന്ന യൂട്യൂബർ പബ്ജി മദൻ ഒളിവില്‍ പോയി. പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നേടിയിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്.
രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ 'ടോക്സിക് മദൻ 18 പ്ലസ്' എന്ന ചാനലിന്റെ പ്രത്യേകത. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് പൊലീസ് ഇയാൾക്കായി തിരച്ചില്‍ തുടങ്ങിയത്. മദനനെതിരെ 159 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.
advertisement
പ്രതിമാസം പത്തുലക്ഷത്തിലേറെ രൂപയാണ് മദൻ യൂട്യൂബ് ചാനലിലൂടെ വരുമാനമായി നേടിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നാല് ആഡംബര കെട്ടിടങ്ങൾ ചെന്നൈയിലെ പെരുങ്ങലത്തൂരിൽ നിർമിച്ചിട്ടുണ്ട്. യൂട്യൂബ് ചാനൽ തുടങ്ങി മൂന്ന് വർഷം മുഖം വെളിപ്പെടുത്താൻ മദൻ തയാറായിരുന്നില്ല. കൂടുതൽ ഫോളോവേഴ്സിനെ നേടുന്നതിന് വേണ്ടിയായിരുന്നു ഇത്. പബ്ജി നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെ അശ്ലീല പദപ്രയോഗം നടത്തുന്ന വീഡിയോയും അടുത്തിടെ മദൻ പുറത്തുവിട്ടിരുന്നു. ജൂൺ 10ന് ന്യൂസ് 18 തമിഴ്നാട് ഇത് പുറത്തുികൊണ്ടുവന്നതോടെ സംസ്ഥാനത്തെ പ്രധാന ചർച്ചാ വിഷയമായി ഇത് മാറി. മദന്റെ അശ്ലീല ചാനലിന്റെ ഭൂരിഭാഗം ഫോളോവേഴ്സും 18 വയസിന് താഴെയുള്ളവരാണ്.
advertisement
ഇതിനിടെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചു. ഇതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം ഏറ്റെടുത്തു. ഐ ടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്.
മദന് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്ത് വച്ചു പിടികൂടി. യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷന്‍ ഭാര്യയുടെ പേരിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇവരില്‍ നിന്ന് ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. യൂട്യൂബ് ചാനല്‍ മരവിപ്പിക്കാനുള്ള നീക്കം തുടങ്ങിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ കൃതികകയെ ജൂൺ 30വരെ റിമാൻഡ് ചെയ്തു.
advertisement
English Summary: Madan Kumar Manickam alias Madan OP, an engineering graduate created a YouTube Channel on the name ‘Toxic Madan 18+’ in 2019 to talk about gaming tricks including the banned PUBG game. The channel’s name itself reveals that the page is of adultery content that attracted a handful of youth and the subscribers count touched lakhs in the near period. A native of Salem, Madan is a full-time YouTuber who has nearly 10 lakh subscribers on his YouTube channel.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യൂട്യൂബ് ചാനലിലൂടെ സ്ത്രീകളോട് അശ്ലീല പ്രയോഗം; ചാനലുടമ പബ്ജി മദന്‍ ഒളിവിൽ, ഭാര്യ പിടിയിൽ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement