പർദ ധരിച്ചെത്തിയാൾ ആക്രമിച്ച് കഴുത്തിൽ കിടന്ന സ്വർണ മാലയും ലോക്കറ്റും ഉൾപ്പടെ മൂന്ന് പവനും പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.
Also read-ചാലിയാറിൽ 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ;കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
പതിവ് പോലെ രാവിലെ പത്ത് മണിക്ക് ജീവനക്കാർ എത്തുന്നതിനു മുൻപേ സുകുമാരമേനോനാണ് സ്ഥാപനം തുറക്കുന്നത്. ഈ സമയത്താണ് അക്രമിയെത്തി മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിൽ ആക്കിയ മിശ്രിതം ഒഴിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമിയുടെ മുഖാവരണം വലിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ അക്രമി മുഖത്തിടിക്കുകയും നിലത്ത് വീഴ്ത്തി കസേര കൊണ്ട് കഴുത്തിൽ അമർത്തുകയും ചെയ്തു. ‘പൊലീസിനെ വിവരം അറിയിച്ചാൽ നിന്റെ ഭാര്യയുടെ താലി ഞാൻ അറുക്കും’ എന്ന് അക്രമി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
advertisement
Location :
Kochi,Ernakulam,Kerala
First Published :
February 22, 2024 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പര്‍ദ ധരിച്ചെത്തിയാൾ മുളകുപൊടി സ്‌പ്രേ ചെയ്ത് ചിട്ടി കമ്പനി ഉടമയുടെ പണവും സ്വര്‍ണവും കവര്‍ന്നു