ചാലിയാറിൽ 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ;കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മലപ്പുറം: എടവണ്ണപ്പാറ ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശി വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. വെള്ളത്തില്‍ മുങ്ങികിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Location :
Malappuram,Malappuram,Kerala
First Published :
February 22, 2024 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചാലിയാറിൽ 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ;കരാട്ടെ അധ്യാപകൻ അറസ്റ്റിൽ