രണ്ടു വാഹനങ്ങളിലാണ് കോൺസുലേറ്റിൽനിന്ന് പാഴ്‌സലുകൾ സി-ആപ്റ്റിൽ എത്തിച്ചത്. ഒന്നിൽ മതഗ്രന്ഥത്തിന്റെ പകർപ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ നിർദേശം നൽകിയെന്നും ജീവനക്കാർ പറഞ്ഞു.
TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
advertisement
ഇവിടെ സുലഭമായി കിട്ടുമ്പോൾ പുറമേനിന്നും എത്തിച്ചതിനെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഉന്നതതല നിർദേശത്തെ തുടർന്നാണ് സി-ആപ്റ്റ് ഉദ്യോഗസ്ഥർ പാഴ്‌സൽ കടത്തിന് നേതൃത്വം നൽകിയത്.
കേരള സാങ്കേതിക സർവകലാശാലയിലെ ഒരു ജീവനക്കാരന് സി-ആപ്റ്റിലെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിരുന്നു. എന്നാൽ പാഴ്‌സൽ ഇടപാടിനു പിന്നാലെ ഇയാളെ എൽ.ബി.എസിലേക്ക് മാറ്റി നിയമിച്ചത് ദുരൂഹമാണെന്നും ജീവനക്കാർ പറയുന്നു.
