ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമാണ് താഴേക്ക് ചാടിയത്.
ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമാണ് താഴേക്ക് ചാടിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരുവര്‍ഷമായി ഷാര്‍ജ മുവൈലയില്‍ ഗ്രേഡിക്ക് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
വ്യാഴാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് ഫോണ്‍ ചെയ്തതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേന്ദ്രന്‍- ഓമന എന്നിവരാണ് മാതാപിതാക്കള്‍. അഞ്ജലി, അശ്വതി എന്നിവരാണ് സഹോദരിമാര്‍.
Location :
First Published :
Aug 02, 2020 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം









