ശിവശങ്കർ വൻസ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തുകാരെ സഹായിക്കാൻ ഉപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അന്വേഷണത്തിൽ ശിവശങ്കറിന്റെ ഭാഗത്ത് നിന്നും
പൂർണമായ നിസകരണമാണ് ഉണ്ടാകുന്നത്. വാട്സ്ആപ്പ് മെസ്സേജുകളെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും മറുപടിയില്ല.
അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുകയാണ്. ശിവശങ്കർ
കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന് സ്വർണക്കടത്തിൽ സജീവ പങ്കാളിത്തമുണ്ടെന്നും ഇ.ഡി വാദിച്ചു. കേസിൽ ശ്വശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ കേടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
advertisement
കൃത്യമായ ആസൂത്രണത്തോടെയാണ് സ്വർണക്കടത്തു നടന്നതെന്നും അന്വേഷണ സംഘത്തിനു വേണ്ടി ഹാജരായ അഡ്വ. രാംകുമാർ ചൂണ്ടിക്കാട്ടി. 21 തവണ കടത്തിയെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ അതിൽ കൂടുതൽ തവണ കടത്തിയിട്ടുണ്ടാകാം. കൃത്യമായ ആസൂത്രണത്തോടെയാണ് സ്വർണക്കടത്തു നടന്നത്. സ്വപ്ന വെറും കരു മാത്രമാകാമെന്നും പ്രധാന ആസൂത്രകൻ ശിവശങ്കറാകാമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹര്‍ജികള്‍ നേരത്തേ പരിഗണിച്ചപ്പോള്‍ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വര്‍ണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നെന്നു കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയില്‍ എതിർ സത്യവാങ്മൂലം നല്‍കിയിരുന്നു.
