വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. ഇതോടെ അസുഖം തട്ടിപ്പാണെന്നു വ്യക്തമായിരിക്കുകയാണ്. വക്കാലത്തു ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചതെന്നും കസ്റ്റംസ് പറയുന്നു.
Also Read 'മന്ത്രി കടകംപള്ളി സുരേന്ദ്രൻ മകൻ്റെ ജോലിക്കാര്യത്തിനായി UAE കോൺസുലേറ്റിൽ എത്തി': സരിത്; 'മന്ത്രി ജലീൽ വിളിച്ചത് സഹായം തേടി': സ്വപ്ന
മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നു. ഹൈക്കോടതിക്ക് കസ്റ്റംസ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി പരിഗണിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വെള്ളിയാഴ്ച ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായാണ് കസ്റ്റംസ് എതിർസത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.