Gold Smuggling Case | ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം; NIA കേസിൽ പ്രതിയല്ലെന്ന് അന്വേഷണ സംഘം
Gold Smuggling Case | ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം; NIA കേസിൽ പ്രതിയല്ലെന്ന് അന്വേഷണ സംഘം
പ്രതി ചേര്‍ക്കുന്നതിനേക്കുറിച്ച് എന്‍.ഐ.എ ആലോചിട്ടുപോലുമില്ല. അതുകൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുമില്ല പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി.
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി
എന്‍.ഐ.എ കോടതിയില്‍ ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം കേസില്‍ പ്രതിയല്ലെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയത്. പ്രതി ചേര്‍ക്കുന്നതിനേക്കുറിച്ച് എന്‍.ഐ.എ ആലോചിട്ടുപോലുമില്ല. അതുകൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുമില്ല പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധവും ദേശദ്രോഹപ്രവര്ത്തനങ്ങളും നടന്നുവെന്നായാരുന്നു എന്‍.ഐ.എ എഫ്.ഐ.ആര്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഭൂരിപക്ഷം പേര്‍ക്കും കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. കേസില്‍ യു.എ.പി.എ വകുപ്പുകള്‍ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ശിവശങ്കറിനെ എന്‍.ഐ.എ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.