TRENDING:

Gold Smuggling | നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫൈസൽ ഫരീദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ദുബായ് പൊലീസ്

Last Updated:

വ്യാഴാഴ്ച ഫൈസലിനെ ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതായും വിവരമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്/ കൊച്ചി: തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ഫൈസൽ ഫരീദ് അറസ്റ്റിൽ. ദുബായ് പൊലീസാണ് ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായ വിവരം കസ്റ്റംസും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫൈസലിനെ ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതായും വിവരമുണ്ട്. യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസ് ഫൈസലിനെ ചോദ്യംചെയ്തത്.
advertisement

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിനു പിന്നാലെ ഇയാൾ അപ്രത്യക്ഷനാകുകയായിരുന്നു.

TRENDING:കോൺസുൽ ജനറലിന് സുരക്ഷ; ഗൺമാനെ നിയമിച്ച അഭ്യന്തര വകുപ്പിന്റെ നടപടി ഗുരുതര ചട്ട‌ലംഘനമെന്ന് സൂചന [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന‌ [NEWS]'ആര്‍എസ്എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടെന്ന പ്രചാരണം ആരും വിശ്വസിക്കില്ല': മന്ത്രി കെ.കെ.ശൈലജ [NEWS]

advertisement

എൻ.ഐ.എയുടെ ആവശ്യപ്രകാരം ഫൈസലിനെതിരെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  കഴിഞ്ഞ ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഫൈസൽ ഫരീദ് തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതൽ ഫൈസൽ എത്തിയിട്ടില്ലെന്ന് സുഹൃത്തുക്കൾ കസ്റ്റംസിനെ അറിയിച്ചിരുന്നു.

യു.എ.ഇയും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനു കരാറുള്ളതിനാൽ ഫൈസലിനെ കൈമാറുന്നതിന് തടസങ്ങളില്ലെന്നാണ് വിലയിരുത്തൽ

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling | നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫൈസൽ ഫരീദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ദുബായ് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories