ഭീഷണി വ്യാജം- ചൊവ്വാഴ്ച വൈകിട്ടാണ് വട്ടിയൂര്‍ക്കാവിലെ വീടിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയതായി ജയഘോഷ് ബന്ധുക്കളോട് പറയുന്നത്. ബൈക്ക് നമ്പര്‍ പ്ലേറ്റ് മടക്കിവച്ചിരുന്നതിനാല്‍ നമ്പര്‍ വ്യക്തമായില്ലെന്നും പറയുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തില്‍ ഇത്തരമൊരു സംഭവം നടന്നതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. മാത്രമല്ല സമീപത്തെ സിസിടി ദൃശ്യങ്ങളില്‍ ഇങ്ങനെയൊരു ബൈക്കും കണ്ടെത്താനായില്ല. കേസന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയത്താല്‍ ജയഘോഷ് സൃഷ്ടിച്ച കഥയായാണ് വ്യാഖ്യാനം.
TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ? [NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ് [NEWS]സ്വർണക്കടത്ത്; പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു [NEWS]
advertisement
തിരോധാന നാടകം- വ്യാഴാഴ്ച വൈകിട്ട് 7.26നാണ് ജയഘോഷിന്റെ ഫോണിലേക്ക് അവസാന ഫോണ്‍ വരുന്നതും ഇയാളെ കാണാതാകുന്നതും. രാത്രി രണ്ടു മണിവരെ നാട്ടുകാരും തുമ്പ പൊലീസും സമീപത്തൊക്കെ തിരഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ല. രാവിലെയെത്തിയ ഡോഗ് സ്‌ക്വാഡിലെ നായ മണപ്പിച്ചെത്തിയത് ജയഘോഷിന്റെ അമ്മയുടെ സഹോദരന്‍ ശശിധരന്‍ നായരുടെ വീടുവരെ മാത്രമാണ്. മാത്രമല്ല ഉച്ചയോടെ കൈഞരമ്പ് മുറിച്ച നിലയില്‍ ജയഘോഷിനെ കണ്ടെത്തുന്നതും വീടിന് സമീപത്ത് നിന്നാണ്. ബന്ധു വീട്ടിലോ, കുടുംബവീടിന് സമീപത്തെ കാട്ടിലോ തന്നെയാകാം ഈ സമയങ്ങളില്‍ ജയഘോഷ് ഉണ്ടായിരുന്നതെന്ന് വ്യക്തം.
കുടുക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം- സ്വര്‍ണക്കടത്ത് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നെന്നാണ്
ജയഘോഷിന്റെ പ്രധാന ആരോപണം. എന്നാല്‍ കേസന്വേഷിക്കുന്ന എന്‍ ഐ എ അടക്കമുള്ള ഒരു ഏജന്‍സി പോലും ഇതുവരെ ഇയാളെ ചോദ്യം ചെയ്തിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്വപ്‌നയുമായി അടുത്ത ബന്ധം- സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷുമായി ജയഘോഷിന് അടുത്ത ബന്ധമുള്ളതായി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2011 മുതല്‍ 2017 വരെ ആറു വര്‍ഷം എയര്‍പോര്‍ട്ട് എമിഗ്രേഷനിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഈ കാലയളവിലാണ് സ്വപ്‌ന എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജീവനക്കാരിയായിരുന്നത്. ഇവര്‍ തമ്മില്‍ അന്നു മുതലേ ബന്ധമുള്ളതായാണ് കണ്ടെത്തല്‍.
സ്വപ്‌നയ്ക്ക് പിന്നാലെ കോണ്‍സുലേറ്റിലേക്ക്- യു എ ഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി സ്വപ്‌ന സുരേഷ് എത്തിയതിന് പിന്നാലെ ജയഘോഷ് ഗണ്‍മാനായും എത്തുന്നു. സാധാരണ മൂന്ന് വര്‍ഷമാണ് ഇത്തരം ഇടങ്ങളില്‍ ഒരു ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷനി തുടരാനാവുക. എന്നാല്‍ കാലാവധി കഴിഞ്ഞ വേളയില്‍ ജയഘോഷിനെ തന്നെ ഗണ്‍മാനായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സല്‍ ജനറല്‍ തന്നെ ഡി ജി പിക്ക് കത്ത് നല്‍കിയതായി ബന്ധുക്കള്‍ തന്നെ പറയുന്നു ഇതിന് പിന്നിലും സ്വപ്‌നയെന്നാണ് വിവരം.
നാഗരാജുവിന്റെ അവസാന കാള്‍- ജയഘോഷിന്റെ ഫോണിലേക്ക് അവസാനമായി വിളിയെത്തിയത് മുന്‍പ് സഹപ്രവര്‍ത്തകനായ നാഗരാജുവിന്റേതായിരുന്നു. എയര്‍പോര്‍ട്ടിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. മുന്‍ ഐ ബി ഉദ്യോഗസ്ഥനായ നാഗരാജുവിലേക്കും സംശയങ്ങള്‍ നീളുന്നതായാണ് സൂചന.
ജയഘോഷിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലെത്തി കസ്റ്റംസ് ജയഘോഷിന്റെ മൊഴിയെടുത്തിരുന്നു. അപായപ്പെടുത്താനും കേസില്‍ കുടുക്കാനും ചിലര്‍ ശ്രമിക്കുന്നെന്ന് മൊഴി നല്‍കിയെന്നാണ് സൂചന. ജയഘോഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്.