TRENDING:

Gold Smuggling Case | ആദ്യം വാച്ച്; പിന്നെ ലാപ്ടോപ്; ഐ ഫോൺ സ്വപ്ന നൽകിയ പിറന്നാൾ സമ്മാനമെന്ന് ശിവശങ്കർ

Last Updated:

പുതുതായി ചുമതലയേറ്റ ഇഡി ജോയിന്റ് ഡയറക്ടർ മനീഷ് ഗോദരയാകും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിൽ ഒന്ന് തനിക്ക് സ്വപ്ന സമ്മാനിച്ചത് പിറന്നാൾ സമ്മാനമായെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് ശിവശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ 3 വർഷവും സ്വപ്ന തനിക്ക് പിറന്നാൾ സമ്മാനം നൽകിയിരുന്നെന്നും ശിവശങ്കർ പറയുന്നു. ആദ്യം തന്നത് രണ്ട് വിലകൂടിയ വാച്ചുകൾ, രണ്ടാം വർഷം ലാപ്ടോപ്, 2020 ജനുവരിയിലാണ് ഐ ഫോൺ സമ്മാനിച്ചത്.
advertisement

താനും സ്വപ്നയ്ക്ക് പിറന്നാൾ സമ്മാനങ്ങൾ നൽകിയിരുന്നതായി ശിവശങ്കർ മൊഴി നൽകി. ചോദ്യം ചെയ്യലിനോട് ആദ്യം സഹകരിക്കാതിരുന്ന ശിവശങ്കർ പിന്നാട് എല്ലാം തുറന്നു പറയുകയായിരുന്നു. 2019 ഡിസംബറിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്കു നൽകിയ ഐഫോണുകളിലൊന്ന് ശിവശങ്കറിന്റെ കയ്യിലാണെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.

Also Read 'ഐ ഫോൺ ശിവശങ്കറിന് സമ്മാനമായി നൽകിയത്; നറുക്കെടുപ്പിലൂടെ ഫോൺ നൽകിയത് 2 പേർക്ക് മാത്രം': സ്വപ്നയുടെ മൊഴി

advertisement

പുതുതായി ചുമതലയേറ്റ ഇഡി ജോയിന്റ് ഡയറക്ടർ മനീഷ് ഗോദരയാകും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുക. സ്വപ്നയെ ജയിലിൽ വീണ്ടും ചോദ്യം ചെയ്യാനും  ഇഡി കോടതിയുടെ അനുമതി തേടും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ആദ്യം വാച്ച്; പിന്നെ ലാപ്ടോപ്; ഐ ഫോൺ സ്വപ്ന നൽകിയ പിറന്നാൾ സമ്മാനമെന്ന് ശിവശങ്കർ
Open in App
Home
Video
Impact Shorts
Web Stories