Gold Smuggling | 'ഐ ഫോൺ ശിവശങ്കറിന് സമ്മാനമായി നൽകിയത്; നറുക്കെടുപ്പിലൂടെ ഫോൺ നൽകിയത് 2 പേർക്ക് മാത്രം': സ്വപ്നയുടെ മൊഴി

Last Updated:

അട്ടക്കുളങ്ങര ജയിലിൽ എത്തിയാണ് വിജിലൻസ് സംഘം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്.

aaതിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈവശമുണ്ടായിരുന്ന ആപ്പിൾ ഐ ഫോൺ സമ്മാനമായി നൽകിയതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെവിജിലൻസിന്  മൊഴി നൽകി. യു.എ.ഇ കോൺസുൽ ജനറലാണ് ശിവശങ്കറിന് ഫോൺ സമ്മാനിച്ചത്. ഇനി കണ്ടെത്താനുള്ള ഫോണും കോൺസുൽ ജനറലിൻ്റെ കൈവശമായിരുന്നു. ആർക്കാണ് അതു നൽകിയതെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്ന  മൊഴി നല്‍കി. അട്ടക്കുളങ്ങര ജയിലിൽ എത്തിയാണ് വിജിലൻസ് സംഘം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്.
നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണ് വിതരണം ചെയ്തത്. പത്മനാഭ ശർമ്മ, പ്രവീൺ എന്നിവർക്കാണ് അതു ലഭിച്ചത്. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റ് ജനറലാണ് ഫോൺ നൽകിയത. സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഫോൺ കോൺസുൽ ജനറിലിന് ഇഷ്ടമായില്ല. ഇതേത്തുടർന്ന് സന്തോഷ് ഈപ്പൻ തിരുവനന്തപുരത്ത് നിന്നും വില കൂടിയ മറ്റൊരു ഫോൺ വാങ്ങി നൽകിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രവീണിന്റെ കൈവശമുണ്ടായിരുന്ന ഫോൺ ലൈഫ് മിഷൻ കോഴ അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തിരുന്നു. ശിവശങ്കറിന് കോഴയിടപാട് അറിയാമായിരുന്നുവെന്ന് വ്യക്തമായതിനെത്തുടർന്നാണ് വിജിലൻസ് അഞ്ചാം പ്രതിയാക്കിയിട്ടുണ്ട്.
advertisement
ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ നിർമാണകരാർ കിട്ടാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിനു നൽകിയ 7 ഐ ഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | 'ഐ ഫോൺ ശിവശങ്കറിന് സമ്മാനമായി നൽകിയത്; നറുക്കെടുപ്പിലൂടെ ഫോൺ നൽകിയത് 2 പേർക്ക് മാത്രം': സ്വപ്നയുടെ മൊഴി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement