ഞായറാഴ്ച വൈകിട്ടോടെയാണ് സ്വപ്നയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ വയറുവേദനയെ തുടർന്ന് റമീസിനെയും ആശുപത്രിയിലെത്തിച്ചു.
ആറ് ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്നയെ ഡിസ്ചാർജ് ചെയ്തിരുന്നത്. എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയും മുൻപ് സ്വപ്നയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികളെ എന്‍ഐഎ ഇന്ന് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സ്വപ്നയുടെ കസ്റ്റഡി അപേക്ഷയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതായും എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി.
advertisement
സ്വര്‍ണക്കടത്ത് കേസിലെ അഞ്ചു പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം. ഇതില്‍ സന്ദീപ് നായര്‍, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി ബഡപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് ഇവ പരിശോധിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
