News18 MalayalamNews18 Malayalam
|
news18
Updated: September 15, 2020, 3:00 PM IST
News 18
- News18
- Last Updated:
September 15, 2020, 3:00 PM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ആശുപത്രിയില്‍ കഴിയുന്ന സ്വപ്നയുടെ കസ്റ്റഡി അപേക്ഷയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതായും എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി.
സ്വര്‍ണക്കടത്ത് കേസിലെ അഞ്ചു പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം. ഇതില്‍ സന്ദീപ് നായര്‍, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളുമായി ബഡപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് ഇവ പരിശോധിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
You may also like:സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ [NEWS]ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു [NEWS] ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം [NEWS]
സ്വപ്ന, സന്ദീപ് എന്നിവരെ കൂടാതെ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, മുഹമ്മദ് അന്‍വര്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് അപേക്ഷ നല്‍കിയത്. സ്വപന, മുഹമ്മദ് അന്‍വര്‍ എന്നിവരൊഴികെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ഇവരെ വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട 4000 ജിബി വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Published by:
Joys Joy
First published:
September 15, 2020, 3:00 PM IST