'ആശുപത്രിയിൽ കഴിയുന്ന സ്വപ്നയുമായി എ.സി മൊയ്തീൻ കൂടിക്കാഴ്ച നടത്തി; മന്ത്രിയുടെ നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ': അനിൽ അക്കര
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എല്ലാ പരിപാടികളും പരസ്യമാക്കിയ മന്ത്രി എന്തുകൊണ്ട് മെഡിക്കൽ കോളേജിലെ പരിപാടി രഹസ്യമാക്കി നടത്തിയെന്നും അനിൽ അക്കര ചോദിച്ചു.
തൃശൂർ: നെഞ്ച് വേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മന്ത്രി എ.സി മൊയ്തീൻ കൂടിക്കാഴ്ച നടത്തിയെന്ന് അനിൽ അക്കര. മൊഴികൾ എന്തെന്ന് ഉന്നതർക്ക് കൈമാറാൻ എസി മൊയ്തീനും മെഡിക്കൽ കോളേജ് അധികൃതരും നീക്കം നടത്തി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നും എം.എല്‍.എ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു മന്ത്രിയുടെ നീക്കം. മന്ത്രിയും കലക്ടറും പ്രോട്ടോകോൾ ലംഘിച്ച് മെഡിക്കൽ കോളേജിൽ പരിപാടി സംഘടിപ്പിച്ചതെന്തിനെന്ന് വ്യക്തമാക്കണം. എല്ലാ പരിപാടികളും പരസ്യമാക്കിയ മന്ത്രി എന്തുകൊണ്ട് മെഡിക്കൽ കോളേജിലെ പരിപാടി രഹസ്യമാക്കി നടത്തിയെന്നും അനിൽ അക്കര ചോദിച്ചു.
സ്ഥലം എം.എല്‍.എയെയും എം.പിയെയും ഒഴിവാക്കി, വാര്‍ഡ് മെമ്പര്‍മാരെ ഒക്കെ ഒഴിവാക്കിയാണ് എ.സി മൊയ്തീന്‍ പരിപാടിയില്‍ പങ്കെടുത്തത്. ഇത് സ്വപ്‌നയുമായി സംസാരിക്കാനാണ്. ഇതില്‍ ജില്ലാകളക്ടര്‍ക്കും പങ്കുണ്ടെന്നും എം.എൽ.എ ആരോപിച്ചു.
"എട്ടാം തിയ്യതി വൈകുന്നേരമാണ് സ്വപ്നയെ അവിടെ അഡ്മിറ്റ് ചെയ്തത്. അന്ന് ഞങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു. ഒന്‍പതാം തിയതി 12 മണിക്ക് അവിടെ സര്‍ക്കാരിന്റെ വലിയൊരു പദ്ധതി. അതിന്റെ വിശദീകരണം നല്‍കാനും ആദ്യ ഗഡുമേടിക്കാനും എ.സി മൊയ്തീന്‍ എങ്ങനെയാണ് ഞങ്ങളെ ഒക്കെ ഒഴിവാക്കി ആ പദ്ധതി രഹസ്യമാക്കി നടപ്പിലാക്കിയത്. അന്ന് വന്ന പ്രിന്‍സിപ്പലും ജില്ലാ കളക്ടറും എസി മൊയ്തീനും ചേര്‍ന്നാണ് സ്വപ്‌ന സുരേഷുമായി ചേര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയതും ഇവര്‍ ചേര്‍ന്നാണ്."- അനിൽ അക്കര ആരോപിച്ചു.
advertisement
"മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാന്നിധ്യത്തിലാണ് പ്രാൺ എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഞാനും എന്റെ സഹധര്‍മിണിയും ഞങ്ങളുടെ ശമ്പളത്തില്‍ നിന്നുള്ള ഒരു തുക നീക്കിവെച്ച് 10 യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അറിയിച്ചിരുന്നു. ആദ്യത്തെ സ്‌പോണ്‍സര്‍മാര്‍ ഞങ്ങളായിരുന്നു. വൈകുന്നേരം ഒരു പരിപാടി നിശ്ചയിച്ച് രാവിലെ നടത്തി. എം.എല്‍.എയെ ഒഴിവാക്കി ഒരു പരിപാടി നടത്തുന്നതിനുള്ള ശക്തമായ പ്രതിഷേധം ഞാന്‍ അറിയിച്ചു. ഇതോടെ മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തി എ.സി മൊയ്തീന്‍ തനിക്ക് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു." അനിൽ അക്കര പറഞ്ഞു.
advertisement
സ്വപനയുടെയും റമീസിന്റെയും ആശുപത്രിവാസം മൊഴിയിലെ വൈരുദ്ധ്യം ഒഴിവാക്കാൻ വേണ്ടിയാണ്. മന്ത്രിയെ ഉടൻ എൻ ഐ എ യുടെ നിരീക്ഷണത്തിൽ കൊണ്ടുവരണം. വാർഡുകളിൽ സുരക്ഷാ വർദ്ധിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആശുപത്രിയിൽ കഴിയുന്ന സ്വപ്നയുമായി എ.സി മൊയ്തീൻ കൂടിക്കാഴ്ച നടത്തി; മന്ത്രിയുടെ നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ': അനിൽ അക്കര