തിങ്കളാഴ്ച പുലർച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയാണ് യാത്രക്കാരനെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ഓട്‌സ് നിറച്ച ടിന്‍, പച്ചക്കറി അരിയുന്നതിനുളള കത്തികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയിലാണ് സ്വര്‍ണ്ണം അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.
വിവിധ പാത്രങ്ങളിലും ടിന്നിലുമായി ഒളിപ്പിച്ചിരുന്ന 324.140 ഗ്രാം തൂക്കമുളള സ്വര്‍ണമാണ് എക്‌സ്‌റേ പരിശോധനയിലൂടെ കണ്ടെടുത്തതതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. വിവിധ സ്വര്‍ണകഷണങ്ങളെ ഉരുക്കി കട്ടയുടെ രൂപത്തിലാക്കിതായി അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Mar 12, 2024 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ച് 21 ലക്ഷത്തിന്റെ സ്വർണം കടത്തി; യാത്രക്കാരൻ പിടിയിൽ
