വീട്ടമ്മയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു

Last Updated:

സുഹൃത്തായിരുന്ന സരിത (46) ആണ് നേരത്തെ ഇയാൾ തീ കൊളുത്തി കൊന്നത്. യുവതിയെ തീ കൊളുത്തിയ സമയത്ത് ബിനുവിനും പൊള്ളലേറ്റിരുന്നു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്നയാളും മരിച്ചു. യുവതിയുടെ സുഹൃത്ത് പൗഡിക്കോണം ചെല്ലമം​ഗലം സ്വദേശിയുമായ ബിനു (50) ആണ് മരിച്ചത്. സുഹൃത്തായിരുന്ന സരിത (46) ആണ് നേരത്തെ ഇയാൾ തീ കൊളുത്തി കൊന്നത്. യുവതിയെ തീ കൊളുത്തിയ സമയത്ത് ബിനുവിനും പൊള്ളലേറ്റിരുന്നു. മാർച്ച് നാലിനാണ് യുവതി പൊള്ളലേറ്റ് മരിച്ചത്.
വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സരീതയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി.
Also Read- തിരുവനന്തപുരത്ത് 50കാരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു
കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു. ബിനുവിന്റെ സ്‌കൂട്ടറില്‍ നിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.
advertisement
സരിതയെ കൊല്ലാൻ ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു.
ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ ആയയെന്ന നിലയിൽ വർഷങ്ങളായി പരിചയമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു
Next Article
advertisement
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
  • ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മക്കളോട് ക്രൂരത കാണിച്ചാൽ വിവാഹമോചനം സാധുവെന്ന് ഹൈക്കോടതി.

  • മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്ന് ഹൈക്കോടതി.

  • 2019ൽ കോട്ടയം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിനെതിരെ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചു.

View All
advertisement