Also Read- കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച ശേഷം ഒളിവിൽ പോയ ‘അച്ചാമ്മ’ 27 വർഷത്തിനു ശേഷം പിടിയിൽ
പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്. കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോയ നേപ്പാൾ സ്വദേശികളായ യുവതികളാണ് ആനക്കരയിൽ നിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവർ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി.
advertisement
Also Read- അമ്മയെ കടിച്ച വളർത്തുനായയെ വീട്ടിൽ അതിക്രമിച്ചുകയറി തല്ലിക്കൊന്നതായി പരാതി
സ്ത്രീകൾ നിലവിളിച്ചതോടെ ആളുകൾ ഓട്ടോ തടഞ്ഞിട്ടു. വാക്കേറ്റത്തിനിടയിൽ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ പരാതിയിൽ തൃത്താല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതി പിടിയിലാകുന്നത്.