അമ്മയെ കടിച്ച വളർത്തുനായയെ വീട്ടിൽ അതിക്രമിച്ചുകയറി തല്ലിക്കൊന്നതായി പരാതി

Last Updated:

അമ്മയെ കടിച്ചെന്ന് പറഞ്ഞുകൊണ്ടാണ് രണ്ടുയുവാക്കൾ പട്ടിക ഉപയോഗിച്ച് നായയെ അടിച്ചുകൊന്നത്, സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്

dog_killed
dog_killed
കൊല്ലം: അമ്മയെ കടിച്ച വളർത്തുനായയെ വീട്ടിൽ അതിക്രമിച്ചുകയറി തല്ലിക്കൊന്നതായി പരാതി. കൊല്ലം മയ്യനാട്ടാണ് സംഭവം. മയ്യനാട് സ്വദേശി രാമചന്ദ്രന്‍റെ വീട്ടിലാണ് അയൽവാസികളായ യുവാക്കളാണ് അതിക്രമിച്ചുകയറി നായയെ തല്ലിക്കൊന്നത്. അമ്മയെ കടിച്ചെന്ന് പറഞ്ഞുകൊണ്ടാണ് പട്ടിക കൊണ്ട് നായയെ അടിച്ചുകൊന്നത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു നായയെ തല്ലിക്കൊന്നത്.
സംഭവത്തിൽ രാമചന്ദ്രൻ ഇരവിപുരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നായയെ അടിച്ചുകൊന്നതെന്ന് ആരോപിക്കുന്ന യുവാക്കളോട് ഇന്ന് പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്.
രണ്ടു യുവാക്കൾ വലിയ തടി കഷ്ണവുമായി വീട്ടുവളപ്പിലേക്ക് കയറുന്നതും, ഒരാൾ തടിയുമായി പട്ടിയുടെ പിന്നാലെ ഓടുന്നതും ദൃശ്യത്തിലുണ്ട്. ഈ സമയം ഗേറ്റിന് പുറത്ത് കുറച്ച് യുവാക്കൾ കാത്തുനിൽക്കുന്നതും കാണാം.
advertisement
വീട്ടിൽ അതിക്രമിച്ചുകയറി നായയെ തല്ലിക്കൊന്നതിൽ പ്രതിഷേധം ശക്തമാണ്. യുവാക്കൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മൃഗസ്നേഹികളുടെ സംഘടനയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. നായയെ തല്ലിക്കൊന്നവരെ ഉടൻ പിടികൂടി നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
News Summary- Complaint that a pet dog that bite his mother was beaten to death by trespassing in his house in Mayyanad, Kollam
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയെ കടിച്ച വളർത്തുനായയെ വീട്ടിൽ അതിക്രമിച്ചുകയറി തല്ലിക്കൊന്നതായി പരാതി
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement