TRENDING:

സർക്കാർ ജീവനക്കാരിയെ കത്തി കാണിച്ച് ബലാത്സം​ഗം ചെയ്തു; HIV ബാധിത എന്ന് പറഞ്ഞപ്പോൾ ഇരുമ്പുവടി കുത്തിയിറക്കി

Last Updated:

അജ്ഞാതനായ ഒരാൾ വീട്ടിൽ കയറി കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറ‍ഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിജയവാഡ: എച്ച്ഐവി ബാധിതയായ സർക്കാർ ജീവനക്കാരി ബലാത്സം​​ഗത്തിനിരയായി. വിജയവാഡയിലെ പാല്നാട് ജില്ലയിലുള്ള മാചേർല എന്ന ഗ്രാമത്തിലാണ് സംഭവം. അജ്ഞാതനായ ഒരാൾ വീട്ടിൽ കയറി 35 കാരിയായ യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറ‍ഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.
News18
News18
advertisement

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കുടിക്കാൻ വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ‌ ആളില്ലെന്ന് ഉറപ്പായതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തുണി ഉപയോ​ഗിച്ച് കെട്ടിയിട്ടതിന് ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സം​ഗം ചെയ്തത്. താൻ എച്ച്ഐവി ബാധിതയെന്ന് പറഞ്ഞപ്പോൾ യുവതിയുടെ സ്വകാര്യഭാ​ഗത്ത് ഇരുമ്പുകമ്പി കുത്തിയിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

യുവതിയുടെ സഹോദ​രപുത്രൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് പത്താം ക്ലാസുകാരനായ കുട്ടി സമീപവാസികളെ ഫോണിൽ വിളിക്കുകയും അന്വേഷിക്കാൻ പറയുകയും ചെയ്തു. പിന്നാലെയാണ് നാട്ടുകാർ യുവതിയുടെ വീട്ടിലെത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബോധരഹിതയായി കിടന്നിരുന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് മികച്ച ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. യുവതി ഇപ്പോൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സർക്കാർ ജീവനക്കാരിയെ കത്തി കാണിച്ച് ബലാത്സം​ഗം ചെയ്തു; HIV ബാധിത എന്ന് പറഞ്ഞപ്പോൾ ഇരുമ്പുവടി കുത്തിയിറക്കി
Open in App
Home
Video
Impact Shorts
Web Stories