ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുകയാണ്. കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും കലർത്തി ഷാരോണിനു നൽകിയത് എന്ന് പോലീസ് വ്യക്തമാക്കി. വിഷം സംബന്ധിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ തെരച്ചിൽ നടത്തിയിരുന്നതിന്റെ തെളിവുകളും അന്വേഷണത്തിൽ നിർണായകമായി. യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ മാസം 14നാണ് ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് 17 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഷായം കഴിച്ച വിവരം ഷാരോൺ ഡോക്ടർമാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴികളിലൊന്നും ആർക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ മരിച്ചു.
advertisement
Also Read- ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത് കീടനാശിനിയായ തുരിശ്
14ാം തീയ്യതി സുഹൃത്തിനൊപ്പം കന്യാകുമാരിയിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ നിന്നുംശാരീരികാസ്വാസ്ഥകളോടെയാണ് ഷാരോൺ തിരിച്ചെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കഷായവും ജ്യൂസും കുടിച്ചതാണ് അവശതകൾക്ക് കാരണമെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.
Also Read- 'കഷായത്തിൽ വിഷം കലർത്തി'; ഷാരോൺ രാജിനെ കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മതം
കരളും വൃക്കയും തകരാറിലായാണ് മരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിർണായകമായി. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗ്രീഷ്മയേയും
കുടുംബാങ്ങളെയും ഇന്ന് വീണ്ടും ചോദ്യം ചെയ്തതിലാണ് കൊലപാതകം വ്യക്തമായത്.
അതേസമയം, ഗ്രീഷ്മയുടെ ജാതകദോഷം സംബന്ധിച്ച വാട്സ്ആപ്പ് ചാറ്റുകളും നേരത്തേ പുറത്തു വന്നിരുന്നു. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നതായുള്ള ചാറ്റുകളാണ് പുറത്തു വന്നത്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.