ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത് കീടനാശിനിയായ തുരിശ്
- Published by:Naseeba TC
- news18-malayalam
Last Updated:
തുരിശ് എന്നറിയപ്പെടുന്ന കോപ്പർ സൾഫേറ്റാണ് ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത്
തിരുവനന്തപുരം: പാറശ്ശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയെന്ന ഇരുപത്തിരണ്ടുകാരിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു.
Also Read- 'കഷായത്തിൽ വിഷം കലർത്തി'; ഷാരോൺ രാജിനെ കൊലപ്പെടുത്തിയതെന്ന് വനിതാസുഹൃത്തിന്റെ കുറ്റസമ്മതം
തുരിശ് എന്നറിയപ്പെടുന്ന കോപ്പർ സൾഫേറ്റാണ് ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത്. കീടനാശിനിയായ ഉപയോഗിക്കുന്ന പദാർത്ഥമാണിത്. നീലനിറത്തിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.
വീട്ടിൽ താമസിക്കുന്ന കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് പെൺകുട്ടി ഷാരോണിനു നൽകിയത് എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കന്യാകുമാരിയിലെ രാമവർമ്മൻചിറ സ്വദേശിനിയാണ് ഗ്രീഷ്മ. പാറശാലയ്ക്കടുത്ത് മുറിയൻകര സ്വദേശിയാണ് ഷാരോൺ. ഇരുവരുടേയും സ്ഥലങ്ങൾ തമ്മിൽ എട്ട് കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. ഗ്രീഷ്മയ്ക്കെതിരെ സംശയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
Location :
First Published :
October 30, 2022 6:30 PM IST