28കാരനായ ബബ് ലുആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വിവാഹം കഴിഞ്ഞയുടനെ പാലിമുകിം പുർ ഗ്രാമത്തിൽ സുഹൃത്തുക്കളെ കാണാൻ പോയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ ഇയാളോട് കൂടുതൽ മദ്യം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിന് വിസമ്മതിച്ചതോടെ സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് കൊലപാതകം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാം ഖിലാഡിയാണ് മുഖ്യപ്രതി.
advertisement
ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് അഞ്ച് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Location :
First Published :
December 16, 2020 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചു; നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു