• HOME
  • »
  • NEWS
  • »
  • kerala
  • »
  • അത്താണി കൊലപാതകം: അഞ്ച് പേർ അറസ്റ്റിൽ

അത്താണി കൊലപാതകം: അഞ്ച് പേർ അറസ്റ്റിൽ

ഏറെക്കാലം അത്താണി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു കൊല്ലപ്പെട്ട ബിനോയ്.

  • News18
  • Last Updated :
  • Share this:
    കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്ന അഖിൽ , നിഖിൽ അരുൺ, ജസ്റ്റിൻ, ജിജീഷ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ കേസിലെ മുഖ്യപ്രതികളായ വിക്രമൻ, ലാൽകിച്ചു, ഗ്രിന്റേഷ് എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കൊലപാകത്തിന് ഉപയോഗിച്ചിരുന്ന വാൾ കഴിഞ്ഞ ദിവസം വൈകിട്ടോടെ അത്താണി ജംഗ്ഷനിലെ ഓടയിൽ നിന്ന് കണ്ടെത്തിയിരുന്നു.

    Also Read-നെടുമ്പാശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടകൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്

    ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയി അതിക്രൂരമായി കൊല്ലപ്പെട്ടത്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തതയുണ്ടാകു. ഏറെക്കാലം അത്താണി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു കൊല്ലപ്പെട്ട ബിനോയ്. ഇതേ സംഘത്തിലെ തന്നെ ആളുകളെയാണ് പൊലീസ് ഇപ്പോള്‍ കൊലയുമായി ബന്ധപ്പെട്ട് തിരയുന്നതും.

     

     

     
    First published: