മദ്യലഹരിയിൽ കുതിര സവാരി നടത്തി; കൂട്ടംതെറ്റി കാട്ടിലെത്തിയ യുവതിയുടെ വീഡിയോ വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പരിഭ്രാന്തിയിലായ യുവതി, കുതിരപ്പുറത്തു ഇരുന്നുകൊണ്ടുതന്നെ തന്‍റെ അവസ്ഥ ടിക് ടോക് വീഡിയോയിലൂടെ വിവരിച്ചു
മദ്യലഹരിയിൽ കുതിര സവാരി നടത്തിയ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. കുതിര കാടുകയറിയതോടെ ഒപ്പമുണ്ടായിരുന്നവരുടെ കൂട്ടംതെറ്റിയ യുവതി എടുത്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. മെക്സിക്കോയിലെത്തിയ അമേരിക്കൻ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന ലിസ് ഹിക്സ് എന്ന യുവതിയാണ് കുതിരസവാരിക്കിടെ കൂട്ടംതെറ്റി കാട്ടിലെത്തിയത്.
സ്പാനിഷ് ഭാഷ സംസാരിക്കുന്ന നാട്ടിലായിരുന്നു സംഘമെത്തിയത്. ഇവർ എത്തിയ ഗ്രാമത്തിനു സമീപം ഒരു വനപ്രദേശമായിരുന്നു. മദ്യപിച്ചു ലക്കുകെട്ട യുവതി കുതിരസവാരിക്കു പുറപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. നിയന്ത്രണം വിട്ടതോടെ കുതിര യുവതിയുമായി കാടുകയറി. ഇതിനിടെ ചില ആദിവാസികളെയൊക്കെ കണ്ടെങ്കിലും അവരോട് സംസാരിക്കാൻ ഭാഷ പ്രശ്നമായതോടെ യുവതിയെ സഹായിക്കാൻ ആരും മുന്നോട്ടുവന്നില്ല.
advertisement
പരിഭ്രാന്തിയിലായ യുവതി, കുതിരപ്പുറത്തു ഇരുന്നുകൊണ്ടുതന്നെ തന്‍റെ അവസ്ഥ ടിക് ടോക് വീഡിയോയിലൂടെ വിവരിച്ചു. വീഡിയോ കണ്ടവരെല്ലാം യുവതി അകപ്പെട്ട അപകടാവസ്ഥയെക്കുറിച്ച് കമന്‍റ് ചെയ്തു. വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണ് അതെന്ന് ചിലർ ആശങ്കപ്പെട്ടു. ഏതായാലും ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ യുവതി രക്ഷപെടുകയായിരുന്നു.
വൈറലായ ടിക് ടോക് വീഡിയോയിൽ ലിസ് ഇങ്ങനെ പറയുന്നു, “ഞാൻ ഇപ്പോൾ മെക്സിക്കോയിലെ ഏതോ കാട്ടിലാണ്, ഞാൻ സ്പാനിഷ് സംസാരിക്കില്ല, ഞാൻ ഒരു കുതിരപ്പുറത്താണ്, ഞാൻ മദ്യലഹരിയിലാണ്, ഞാൻ എങ്ങനെ ഇവിടെയെത്തിയെന്ന് എനിക്കറിയില്ല, ചുറ്റുമുള്ള ആർക്കും എന്റെ ഭാഷ അറിയില്ല, അതിനാൽ അവർ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല - ഞാൻ എവിടെ പോകുന്നു എന്ന് എനിക്കറിയില്ല - ഞാൻ ഒരു കുതിരപ്പുറത്താണെന്ന് മാത്രമറിയാം".
advertisement
കാബോ കൊറിയന്റസ് മുനിസിപ്പാലിറ്റിയിലെ ബീച്ച് ടൌൺ യെലാപയ്ക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ടിക് ടോകിലെ @ lizzyfromtheblock99 എന്ന ഹാൻഡിൽ നിന്നാണ് ലിസ് ഈ വീഡിയോ പങ്കിട്ടത്. ഡിസംബർ 11 വരെ 1.2 കോടി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയിൽ, രണ്ട് കുട്ടികളെ ലിസ് കുതിരപ്പുറത്തേറി പോകുന്ന പാതയിൽ കാണാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2020 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യലഹരിയിൽ കുതിര സവാരി നടത്തി; കൂട്ടംതെറ്റി കാട്ടിലെത്തിയ യുവതിയുടെ വീഡിയോ വൈറൽ