കുറച്ചു സമയത്തിന് ശേഷം പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ വാഹനം കാണാതായ കാര്യം മനസ്സിലാക്കുകയും സമീപത്തുള്ള പോലീസ് സ്‌റ്റേഷനുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയില്‍ വാഹനം ഖംബലിയയിലെയും കുരംഗയിലെയും ടോള്‍ ഗേറ്റ് കടന്നുപോയതായി കണ്ടെത്തി. കഴിഞ്ഞയാഴ്ച വ്യാഴാഴ്ച രാവിലെ 8.15നോട് അടുത്ത സമയത്താണ് മോഹിത് വാഹനം മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ജാംനഗറിന് സമീപമുള്ള ആംബര്‍ ചോക്ഡി മേഖലയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
advertisement
ആറ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പോലീസിന് പിടികൂടാനായത്. ദ്വാരകയിലേക്ക് വിനോദസഞ്ചാരികള്‍ ധാരാളം എത്താറുണ്ട്. അതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ ജീവനക്കാര്‍ പലപ്പോഴും കാർ എടുക്കാറുമുണ്ട്. അതിനാല്‍ മുന്‍കൂട്ടിയറിയിക്കാതെ വണ്ടിയെടുത്തുകൊണ്ടുപോയപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. വാഹനം എടുത്തുകൊണ്ട് പോകുന്നത് അദ്ദേഹം കണ്ടിരുന്നു. എന്നാല്‍, ഡ്രൈവറുടെ മുഖം ശ്രദ്ധിച്ചിരുന്നില്ല, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോക്കല്‍ പോലീസിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ശര്‍മയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഥാം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അവിടെ നിന്ന് പോലീസ് വാഹനം മോഷ്ടിക്കുമെന്നു പറഞ്ഞായിരുന്നു ഇത്. വാഹനം മോഷ്ടിച്ച് വില്‍ക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് വാഹനം മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ വാഹനത്തിലിരുന്ന് ഇയാള്‍ സെല്‍ഫി എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.