ഇടുക്കിയിൽ പതിനേഴുകാരിയെ മദ്യം നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

Last Updated:

പിന്നോക്ക വിഭാഗത്തിൽപ്പെട്ട പതിനേഴുകാരിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്

അനേഷ്, ആഷിക്
അനേഷ്, ആഷിക്
ഇടുക്കി: കട്ടപ്പന നെടുങ്കണ്ടം സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നെടുങ്കണ്ടം കോമ്പയാർ കരയിൽ മുരുകൻപാറ ഭാഗത്ത് താമസിക്കുന്ന ആഷിക്(23), സഹായിച്ച സുഹൃത്ത് അനേഷ് (21), പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് നെടുങ്കണ്ടം പൊലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് ആഷിക്കും ഇയാളുടെ സുഹൃത്ത് അനേഷും പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് മദ്യപിച്ചു.
തുടർന്ന് ഇവർ പെൺകുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തുകയും കൂടിയ അളവിൽ മദ്യം നൽകുകയുമായിരുന്നു. ഇതിനുശേഷം പ്രായപൂർത്തിയാകാത്ത ആളും അനേഷും വീട്ടിലേക്ക് മടങ്ങി. എന്നാൽ കൂടിയ അളവിൽ മദ്യം കഴിച്ച പെൺകുട്ടി ബോധരഹിതയായിരുന്നു. സുഹൃത്തുക്കൾ പോയതിനുശേഷം ആഷിക് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി.
advertisement
വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളിൽ സഹോദരി തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ആഷികിന്റെ മറ്റൊരു സുഹൃത്ത് പെൺകുട്ടി ആഷികിനൊപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിയിക്കുകയും ഇയാൾ ആഷികിനെ ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു. അപ്പോഴാണ് പെൺകുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സഹായത്തിന് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇയാൾ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച മടങ്ങിപ്പോയി. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നെടുങ്കണ്ടം പോലീസിൽ പരാതിപ്പെടുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
advertisement
ബലാൽസംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകിയത് അടക്കമുള്ള വകുപ്പുകൾ മറ്റു രണ്ടു സുഹൃത്തുക്കൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ പറഞ്ഞു. പെൺകുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ പതിനേഴുകാരിയെ മദ്യം നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പടെ 3 പേർ അറസ്റ്റിൽ
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement