TRENDING:

ഒരേസമയം രണ്ടു യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ജിം ട്രെയിനർ അറസ്റ്റിൽ

Last Updated:

ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല

advertisement
തൃശൂർ: രണ്ടു യുവതികളെ വിവാഹവാഗ്ദാനംനൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിം ട്രെയിനർ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്. കുറുക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് ഇയാള്‍. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് അജ്മലിനെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
അജ്മൽ
അജ്മൽ
advertisement

ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A gym trainer has been arrested following complaints that he sexually assaulted two women after promising to marry them. The Nedupuzha police arrested Ajmal, a native of Cherpu, Thrissur. He worked as a trainer at a gymnasium in Kurukkancherry. Two women filed separate complaints against him, alleging that he had exploited them under the guise of a marriage proposal.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരേസമയം രണ്ടു യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ജിം ട്രെയിനർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories