TRENDING:

ഇസ്രായേലി വനിത അടക്കം 2 പേരെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ

Last Updated:

27 കാരിയായ ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും അമേരിക്കന്‍ പൗരനെ തടാകത്തിലേക്ക് ‌തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചത്

advertisement
ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി വധശിക്ഷക്ക് വിധിച്ചത്. 27 കാരിയായ ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും അമേരിക്കന്‍ പൗരനെ തടാകത്തിലേക്ക് ‌തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കര്‍ണാടകയിലെ ഗംഗാവതി സെഷൻസ് കോടതി കോടതി വധശിക്ഷക്ക് വിധിച്ചത്.
പ്രതികൾ
പ്രതികൾ
advertisement

ഹംപിക്ക് സമീപമുള്ള സനപുരയിലെ തുംഗഭദ്ര കനാലിനടുത്ത് 2025 മാർച്ച് 6നാണ് സംഭവം നടന്നത്. രാത്രി മൂന്ന് പ്രതികളും പണം ആവശ്യപ്പെട്ട് ഇസ്രായേലി ടൂറിസ്റ്റിനെയും ഒരു ഹോംസ്റ്റേ നടത്തിപ്പുകാരിയേയും മറ്റ് മൂന്ന് പുരുഷ ടൂറിസ്റ്റുകളേയും സമീപിക്കുകയായിരുന്നു. അവർ പണം നൽകില്ലെന്ന് അറിയിച്ചപ്പോൾ മൂവരും ചേർന്ന് മൂന്ന് പുരുഷ വിനോദസഞ്ചാരികളെ കനാലിലേക്ക് തള്ളിയിടുകയും രണ്ട് സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.കനാലിലേക്ക് തള്ളിയിട്ട രണ്ട് പുരുഷന്മാർ നീന്തി രക്ഷപ്പെട്ടു, അതേസമയം അമേരിക്കൻ വിനോദസഞ്ചാരി കനാലിൽ മുങ്ങിമരിച്ചു. രണ്ടു ദിവസത്തിനുശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.

advertisement

ഈ മാസം ഒൻപതിന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം ചെയ്തത് തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയത്.

രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഹംപി കൂട്ടബലാത്സംഗവും കൊലപാതവും. ഗംഗാവതി ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെടുന്നതാണെന്നും പരമാവധി ശിക്ഷ നൽകുകയാണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Gangavati Sessions Court in Karnataka has sentenced three men to death for the brutal gang rape of two women—including an Israeli national—and the murder of an American tourist near Hampi in 2025. The court awarded the maximum penalty to Mallesh (alias Handimalla), Sai, and Sharanappa, categorizing the crime as "rarest of rare."

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇസ്രായേലി വനിത അടക്കം 2 പേരെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ
Open in App
Home
Video
Impact Shorts
Web Stories