ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് അതിക്രമം നടന്നത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരികയായിരുന്നു യുവതി. അതിക്രമം നടന്നയുടൻ യുവതി അക്രമിയെ ചോദ്യംചെയ്തു. ഇതോടെ ഇയാൾ ബസിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. യുവതി മംഗലപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയും ആറ്റിങ്ങലിൽ ബസിൽ മറ്റൊരു അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകയാണ് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. കൊട്ടിയത്തുനിന്ന് ആറ്റിങ്ങൽ കോടതിയിലേക്ക് വന്ന അഭിഭാഷകയെ സമീപം ഇരുന്ന യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതി ഇതു ചോദ്യം ചെയ്തതോടെ മറ്റുയാത്രക്കാർ ഇടപെട്ടു.
advertisement
എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിന്റെ ചിത്രം സഹിതം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിരുന്നു. ഈ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല.
Summary: A young female lawyer was harassed while traveling on a KSRTC bus in Mangalapuram, Thiruvananthapuram, on Wednesday evening. The incident occurred around 6:30 PM as she was returning from Attingal Court. While traveling from Attingal to Mangalapuram, the woman faced harassment from a fellow passenger. When she immediately confronted the man and questioned his actions, he jumped off the bus and fled the scene. The victim has filed a formal complaint with the Mangalapuram Police, who are currently investigating the matter.
