TRENDING:

ലഹരിക്ക് അടിമയായ മകൻ ബലാത്സംഗം ചെയ്ത അമ്മ ജീവനൊടുക്കി; കൊടുംക്രൂരതയ്ക്ക് മരണംവരെ തടവ്

Last Updated:

അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്നും വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുഗ്രാം: അമ്മയോട് ചെയ്ത കൊടുംക്രൂരതയ്ക്ക് മകന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്.
advertisement

2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി.

Also Read- പതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 78കാരനായ ഡോക്ടർ അറസ്റ്റിൽ

ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്‌ണോയിയാണ് കേസിൽ വിധി പറഞ്ഞത്. അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്നും വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു. അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തതെന്നും അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

advertisement

ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

Also Read- മെസഞ്ചറിൽ ‘ഹായ്’; പിന്നാലെ അർധനഗ്നയായി യുവതി; സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 33 ലക്ഷം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആത്മഹത്യയ്ക്ക് പിന്നില്‍ ശക്തമായ എന്തോ കാരണമുണ്ടെന്നും മയക്കുമരുന്നിന് അടിമയായ മൂത്തമകന്‍ അമ്മയെയും കുടുംബാംഗങ്ങളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും 2020 നവംബര്‍ 21-ാം തീയതി പ്രതിയായ മകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഹരിക്ക് അടിമയായ മകൻ ബലാത്സംഗം ചെയ്ത അമ്മ ജീവനൊടുക്കി; കൊടുംക്രൂരതയ്ക്ക് മരണംവരെ തടവ്
Open in App
Home
Video
Impact Shorts
Web Stories