പതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 78കാരനായ ഡോക്ടർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സ്ഥിരമായി ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു
കോഴിക്കോട്: പോക്‌സോ കേസില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് (78) പോക്‌സോ കേസില്‍ അറസ്റ്റിലായത്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്ഥിരമായി ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്.
advertisement
അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ ബഹളംവച്ച് പോകാറുണ്ടെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതായി പൊലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പോക്‌സോ കേസാണിത്.
പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Location :
Kozhikode,Kozhikode,Kerala
First Published :
April 19, 2023 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 78കാരനായ ഡോക്ടർ അറസ്റ്റിൽ