സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭർത്താവ് സന്തോഷ് കുമാറിനും ഭർതൃമാതാവിനുമൊപ്പം ഡിഎൽഎഫ് കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. കർച്ചയ്ക്കിടയിലെ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ അലമാര തകർത്ത നിലയിലാണ്.
സന്തോഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിൽ നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തുന്നവർ വെള്ളത്തിനായി സന്തോഷിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഭർത്താവിന്റെ ആരോപണം.
Also Read-മദ്യലഹരിയും അമിതവേഗവും; ഡോക്ടര്‍ ഓടിച്ച കാറിടിച്ച് 3 പേര്‍ക്ക് പരുക്ക്
advertisement
സംഭവത്തെ കുറിച്ച് യുവതിയുടെ ഭർത്താവ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച്ച വൈകിട്ട് വെള്ളം കുടിക്കാനെന്ന വ്യാജേന ചിലർ വീട്ടിലെത്തിയിരുന്നു. ഇവർ എഴുപത് വയസ്സുള്ള തന്റെ അമ്മയെ തള്ളി മാറ്റി ഗർഭിണിയായ ഭാര്യയെ വലിച്ചിഴച്ച് മുറിയിൽ കയറ്റി വാതിൽ അടച്ചു. ഇവിടെ വെച്ച് ഭാര്യയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു കളയുകയായിരുന്നു.
അതേസമയം, മകളുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സന്തോഷ് കുമാർ മകളെ കൊലപ്പെടുത്തി കവർച്ചാ കഥ കെട്ടിച്ചമച്ചതാണെന്നാണ് ഇവർ ആരോപിക്കുന്നത്.
രണ്ട് ടീമുകളായാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.