തിരുവനന്തപുരം പാറശാലയില്‍ (Parassala) മദ്യലഹരിയില്‍ അമിതവേഗത്തില്‍ (Over Speed) ഡോക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക് . വ്യാഴാഴ്ച രാത്രി 11.15ന് പാറശാല ആശുപത്രി ജംക്‌ഷനിൽ ആയിരുന്നു അപകടം. പാറശാല നിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ കാർ പോസ്റ്റിൽ തട്ടിയ ശേഷം കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അപകട ശേഷവും നിർത്താതെ പാഞ്ഞ കാർ ദേശീയപാതയിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ ജ്വല്ലറിക്ക് മുന്നിലെ പില്ലർ തകർത്ത് എതിർദിശയിലേക്കു തിരിഞ്ഞാണ് നിന്നത്.
പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഡോക്ടർ ബാലമാരിമുത്തു ആണ് വാഹനം ഒാടിച്ചിരുന്നത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അപകടം കണ്ട് എത്തിയവരോടു പരുഷമായിട്ടാണ് ഇയാൾ പെരുമാറിയത്. പോലീസിന്റെ ചോദ്യങ്ങൾക്കും ഇയാള്‍ മറുപടി പറയാൻ തയാറായില്ല. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അപകടത്തിൽ പരുക്കേറ്റ തിരുപൂറം പ്ലാന്തോട്ടം മുച്ചുട്ടാൻവിള വീട്ടിൽ പ്രശാന്ത് (26) സഹോദരൻ പ്രദീപ് (23) ബന്ധു കന്യാകുമാരി അഗസ്തീശ്വരം സ്വദേശി ഇശക്കിയപ്പൻ (27) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയിര സ്വദേശി ജിനോദിന്റെ ബൈക്കാണ് തകർന്നത്. അപകടം ഉണ്ടാക്ക്ിയ കാറിനു ഇൻഷുറൻസ് ഇല്ലെന്നും സൂചനകളുണ്ട്.
കാറിന്റെ ചില്ല് തകര്‍ത്ത് മോഷണശ്രമം നടത്തുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി
എറണാകുളം: കാറിന്റെ ചില്ല് തകര്‍ത്ത് മോഷണശ്രമം(Theft Attempt) നടത്തുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി. ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. പേട്ട പെട്രോള്‍ പമ്പിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം കാറുടമ മാറിയ സമയത്തായിരുന്നു മോഷണശ്രമം നടന്നത്.
കാറിന്റെ പിന്‍വശത്തെ ഡോര്‍ ഗ്ലാസ് കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ച ശേഷം കയ്യിട്ട് പിന്‍ സീറ്റ് മറിച്ചിട്ട് അകത്തിരുന്ന ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയ ശേഷം മരട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് അര മണിക്കൂര്‍ മുമ്പ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇയാള്‍ മോഷണം ശ്രമം നടത്തിയിരുന്നു.യാതൊരു തിരിച്ചറിയല്‍ രേഖകളു മില്ലാത്തതിനാല്‍ വൈദ്യ പരിശോധനക്കു ശേഷം ഇയാളെ ഏതെങ്കിലും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.
Say no to Bribe | ആധാരത്തിന്‍റെ പകര്‍പ്പ് ലഭിക്കാന്‍ 10000 രൂപ കൈക്കൂലി; കൊണ്ടോട്ടിയില്‍ 2 പേര്‍ അറസ്റ്റില്‍
ആധാരത്തിന്‍റെ പകര്‍പ്പിനായി 10000 രൂപ കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് റജിസ്ട്രാർ ഓഫിസിലെ 2 ജീവനക്കാരെ വിജിലൻസ് അറസ്റ്റ് (Arrest) ചെയ്തു. ഓഫീസ് അറ്റൻഡർമാരായ കെ.കൃഷ്ണദാസ്, കെ.ചന്ദ്രൻ എന്നിവരാണ് 10,000 രൂപയുമായി പിടിയിലായത്. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു പരിശോധന.
മൊറയൂര്‍ അരിമ്പ്ര സ്വദേശിനിയുടെ പേരിലുള്ള 95 സെന്‍റ് സ്ഥലത്തിന്‍റെ ആധാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പകര്‍പ്പ് ലഭിക്കുന്നതിനായി മകന്‍ അച്യുതന്‍ കുട്ടി അപേക്ഷ നല്‍കിയിരുന്നു. 1980 ന് മുന്‍പുള്ള ആധാരമായതിനാല്‍ 50000 രൂപയാണ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 30000 രൂപയ്ക്ക് സമ്മതിച്ചു. ആദ്യ ഗഡുവായി 10000 രൂപ നല്‍കാമെന്നറിയിച്ച പരാതിക്കാരന്‍ നേരെ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പണം കൈമാറിയതിന് പിന്നാലെ രണ്ടു പേരെയും വിജിലന്‍സ് സംഘം പിടികൂടി. ഇവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.