Murder |അമ്മയോട് പരാതി പറയുന്നതിന് പ്രതികാരം; 13കാരന്‍ അയല്‍ക്കാരിയുടെ കൈക്കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു

Last Updated:

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്ന കേസില്‍ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്ന കേസില്‍ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയിലാണ് സംഭവം. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം ചില്‍ഡ്രന്‍സ് കറക്ഷണല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളായ പിന്റു സിങ്ങും പൂനവും നാലര വയസ്സും രണ്ടര വയസ്സുമുള്ള തന്റെ മറ്റ് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പുറത്ത് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിനെ ഉടന്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അയല്‍പക്കത്തുള്ള പതിമൂന്ന് വയസ്സുകാരനെ പിടികൂടുകയുമായിരുന്നു.
പൂനത്തിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പൂനം എപ്പോഴും പ്രതിയെക്കുറിച്ച് അമ്മയോട് കുറ്റം പറയാറുണ്ടെന്നും ഇതിന്റെ പേരില്‍ അമ്മയില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നതാണ് പ്രതിയില്‍ വൈരാഗ്യത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
advertisement
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി ഡി.സി.പി ഈസ്റ്റ് പ്രിയങ്ക കശ്യപ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ വിശദമാക്കി.
Murder| കൊല്ലത്ത് ബാർ ജീവനക്കാർ സംഘം ചേർന്ന് മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൊല്ലം കുണ്ടറയിലെ ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പര്‍വിന്‍ രാജു (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. ബാർ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാൻ മദ്യലഹരിയിലായിരുന്ന ഇയാൾ തയാറായില്ലെന്നാണ് വിവരം. തുടർന്നു നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
advertisement
സാരമായി പരുക്കേറ്റതിനെ തുടർന്ന് കുണ്ടറയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ പർവിൻ മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരല്ലാതെ പുറത്തുനിന്നുള്ള ചിലരും മർദനത്തിൽ പങ്കാളികളായെന്നാണ് പൊലീസ് നൽകുന്ന വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder |അമ്മയോട് പരാതി പറയുന്നതിന് പ്രതികാരം; 13കാരന്‍ അയല്‍ക്കാരിയുടെ കൈക്കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു
Next Article
advertisement
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
  • മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

  • മാവോയിസ്റ്റ് ഭീഷണി: കണ്ണൂർ, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കേരളത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകി.

View All
advertisement