കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന വാദമാണ് പ്രതി കോടതിയിൽ ഉന്നയിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷനും കോടതിയോട് സമ്മതിച്ചു. ഇതോടെ 90 ദിവസം കഴിഞ്ഞെന്ന വാദം അംഗീകരിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]'പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ മുറിക്കുള്ളിൽ കയറിയെന്ന വാദത്തിൽ കഴമ്പില്ല'; ഉത്രയുടെ വീട്ടിലെത്തിയ വാവ സുരേഷ് പറയുന്നത് [NEWS]
advertisement
പീഡനത്തനിരയായി വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ കുറ്റംപത്രം സമർപ്പിക്കാത്തതിന് പൊലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 2020 ജനുവരി എട്ടിനാണ് സഫര്‍ഷാ അറസ്റ്റിലാകുന്നത്. എന്നാൽ 90 ദിവസം പൂത്തിയാകുന്നതിന് മുൻപ് വിചാരണ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതായത് ഏപ്രില്‍ ഒന്നിന്. ഈ കുറ്റപത്രം കോടതി അംഗീകരിക്കുകയും ചെയ്തു.
മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിര്‍ത്തിയായ വാൽപ്പാറയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുയായിരുന്നു. വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ വിഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.