കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം
- Published by:Rajesh V
- news18-malayalam
Last Updated:
Actor Sonu Sood Airlifts 167 Odisha Women Working in Kerala Factory | നേരത്തേ മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലെ ഗുൽബർഗയിൽ നിന്നും തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സോനു സൂദ് ബസ് സർവീസുകൾ സംഘടിപ്പിച്ചിരുന്നു.
ലോക്ക്ഡൗണിനെത്തുടർന്ന് കൊച്ചിയിൽ കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ 170ഓളം സ്ത്രീകളെ വ്യോമമാർഗം നാട്ടിലെത്തിക്കാൻ സഹായിച്ച് ബോളിവുഡ് നടൻ സോനു സൂദ്. ലോക്ക്ഡൗൺ കാലത്ത് പലയിടങ്ങളിലായി കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സോനു സൂദ് സഹായം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേരളത്തിലകപ്പെട്ട ഒഡീഷ സ്വദേശിനികളെ വ്യോമമാർഗം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം നടൻ ചെയ്തിരിക്കുന്നത്.
എറണാകുളത്തെ ഒരു വസ്ത്ര നിർമാണ ഫാക്ടറിയിൽ തുന്നൽ ജോലികൾ ചെയ്തിരുന്ന 169 സ്ത്രീകളെ നാട്ടിലെത്തിക്കുന്നതിനാണ് സോനു സൂദ് സഹായം ചെയ്തത്. ഭുബനേശ്വറിൽ നിന്നുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരെപ്പറ്റി സോനു സൂദ് അറിഞ്ഞതെന്ന് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. കൊച്ചിയിൽ നിന്ന് ഇവരെ വിമാനമാർഗം ഭുവനേശ്വറിലെത്തിക്കുന്നതിനായി സോനു സൂദ് പ്രത്യേക അനുമതി തേടുകയായിരുന്നു.
ബംഗളൂരുവിൽ നിന്ന് ഇതിനായി കൊച്ചിയിലേക്ക് പ്രത്യേക വിമാനം എമെത്തിക്കുകയായിരുന്നു. എറണാകുളത്തെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ നിന്നുള്ള 10 പേരെയും ഈ വിമാനത്തിൽ ഭുവനേശ്വറിലെത്തിച്ചു. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയവർക്ക് അവരലരുടെ നാടുകളിലേക്ക് ബസ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ നിന്നുള്ളവരാണ് ഭവനേശ്വറിൽ മടങ്ങിയെത്തിയവരിൽ ഭൂരിപക്ഷവും.
advertisement
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
നേരത്തേ മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലെ ഗുൽബർഗയിൽ നിന്നും തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സോനു സൂദ് ബസ് സർവീസുകൾ സംഘടിപ്പിച്ചിരുന്നു. മുൻപ് പഞ്ചാബിലെ ഡോക്ടർമാർക്ക് 1500 പിപിഇ കിറ്റുകളും താരം നൽകിയിരുന്നു. ആരോഗ്യമേഖലയിലെ ജോലിക്കാരുടെ താമസത്തിനായി തന്റെ മുംബൈ ഹോട്ടലിൽ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
advertisement

രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ തനിക്ക് വേദനയുണ്ടെന്നും അവർക്ക് ഗതാഗതം ക്രമീകരിക്കുന്നതിന് താൻ ആവുന്നതെല്ലാം ചെയ്യുമെന്നും സോനു പറയുന്നു. അവസാനത്തെ തൊഴിലാളിയും അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തും വരെ സർവീസുകൾ തുടരുമെന്നും താരം പറഞ്ഞിരുന്നു.
“ഈ കുടിയേറ്റക്കാർ വീടുകളിലേക്ക് മടങ്ങാനാവാതെ തെരുവുകളിൽ കഴിയുന്നത് വേദനാജനകമായ കാഴ്ചയാണ്. അവസാന കുടിയേറ്റക്കാരനും തന്റെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും വീണ്ടും ഒന്നിക്കുന്നതുവരെ ഞാൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് അയക്കുന്നത് തുടരും. ഇത് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്, അതിനായി ഞാൻ എല്ലാം നൽകും, ” സോനു സൂദ് പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2020 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം