കൊല്ലപ്പെട്ട നായയുടെ ഉടമ ക്രിസ്തുരാജ് നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരിൽ ഒരാളെ നായ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഇന്നലെ ഉയർന്നിരുന്നു.
Also Read- രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്റെ മരണം: രാജ്യത്ത് അത്യപൂർവ സംഭവം
advertisement
അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം വ്യാപകമായത്. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം.
Also Read- ഫലം അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞ്; 'സ്ത്രീ ശക്തി' ലോട്ടറിയുടെ 75 ലക്ഷം സതീഷിന്റെ ഓട്ടോയിൽ
കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം.
നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. അക്രമത്തിന്റെ വീഡിയോ സംഘത്തിലെ ഒരു യുവാവ് തന്നെ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ മൃഗസ്‌നേഹികളില്‍ നിന്ന് അടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്.