പ്രതിയും യുവതിയും ബന്ധുക്കളാണെന്നും ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതായും പോലീസ് പറയുന്നു. യുവാവിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ, കഴിഞ്ഞ സെപ്റ്റംബറിൽ യുവതിയുടെ വീട്ടുകാർ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ യുവാവിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ യുവതിയുടെ പിതാവ് വിവാഹം റദ്ദാക്കി. യുവതിക്ക് രോഗം ബാധിച്ചാൽ അവൾ തന്നെ വിവാഹം കഴിക്കുമെന്നും എന്നും തന്നോടൊപ്പം കഴിയുമെന്നുമുള്ള ചിന്തയിലാണ് പ്രതി ഈ ക്രൂരത ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
advertisement
Location :
Hyderabad,Hyderabad,Telangana
First Published :
Mar 16, 2026 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു
