TRENDING:

'നഗ്നരാക്കി, സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു'; നാല് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

Last Updated:

ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 3-യിലുള്ള ഒരു പിജി ഹോസ്റ്റലിൽ നാല് ആൺകുട്ടികളെ ബന്ദികളാക്കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികളുടെ അമ്മമാർ എത്തി അപേക്ഷിച്ചതിനെത്തുടർന്നാണ് പ്രതികൾ ഇവരെ വിട്ടയച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

advertisement
‌ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 3 ഏരിയയിലെ ഒരു പിജി ഹോസ്റ്റലിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. നാല് ആൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും, നഗ്നരാക്കുകയും, സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പിടിഐ റിപ്പോർട്ട് പ്രകാരം, കുട്ടികളുടെ അമ്മമാർ സ്ഥലത്തെത്തി പ്രതികളോട് കേണപേക്ഷിച്ചതിനെത്തുടർന്നാണ് കുട്ടികളെ വിട്ടയക്കാൻ അവർ തയ്യാറായത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമീപത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്താൻ എത്തിയവരാണെന്ന് സംശയിച്ചാണ് കുട്ടികളെ പിടികൂടിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

കുട്ടികളെ നഗ്നരാക്കിയ ശേഷം ചൂടുള്ള സ്പൂൺ ഉപയോഗിച്ച് പൊള്ളിച്ചതായും സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഒരു മാതാവ് തന്റെ 12 വയസ്സുള്ള മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. തിരച്ചിലിനിടെയാണ് മറ്റൊരു സ്ത്രീയുടെ രണ്ട് മക്കളെയും കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പിജി ഹോസ്റ്റലിൽ കുട്ടികളെ പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമ്മമാർ എത്തുമ്പോൾ അഞ്ചോ ആറോ പുരുഷന്മാർ ചേർന്ന് കുട്ടികളെ തടവിലാക്കി വെച്ചിരിക്കുകയായിരുന്നു. ഇവരോട് നിരന്തരം അപേക്ഷിച്ചതിനെത്തുടർന്നാണ് കുട്ടികളെ വിട്ടുകിട്ടിയത്. ചൊവ്വാഴ്ച ഔദ്യോഗികമായി പരാതി നൽകിയതോടെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'നഗ്നരാക്കി, സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു'; നാല് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories