ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ വിലവരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ പുറത്തുപോയി ഇരുമ്പ് വടിയുമായി തിരിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട മറ്റ് രണ്ടുപേർക്കായി പന്തീരാങ്കാവ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
advertisement
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 22, 2026 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതിന് രണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടൽ യുവാക്കൾ തല്ലി തകർത്തു
