” അവർ കൂടുതൽ സമയവും മുറിക്കുള്ളിൽ തന്നെ ആയിരുന്നു. ചിലപ്പോൾ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ പുറത്തുപോകാറുണ്ടായിരുന്നെന്നും രാത്രി 9.30 നും 10 നും ഇടയ്ക്ക് ഹോട്ടൽ അടയ്ക്കുന്ന നേരത്ത് തിരിച്ചുവരാറുണ്ടായിരുന്നു ” എന്നും ഗണേഷ് വ്യക്തമാക്കി. അതേസമയം സച്ചിൻ ആണ് മുൻകൂട്ടി റൂം ബുക്ക് ചെയ്തിരുന്നത്. ഭാര്യ അടുത്ത ദിവസം തനിക്കൊപ്പം ഉണ്ടാകും എന്നാണ് സച്ചിൻ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. എല്ലാം പ്ലാൻ ചെയ്തതുപോലെ സീമ അടുത്ത ദിവസം എത്തി. കുട്ടികൾ ഇല്ലാതെയാണ് അവർ എത്തിയതെന്നും ഹോട്ടൽ ഉടമ പറഞ്ഞു. ഇന്ത്യൻ കറൻസിയായ രൂപ പണമായി അടച്ചാണ് സച്ചിൻ മുറിയെടുത്തതെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
advertisement
അതേസമയം സച്ചിനെ കാണാൻ നേപ്പാൾ വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച സീമ ഹൈദറിനെ പാകിസ്ഥാൻ ചാര പ്രവർത്തകയാണെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ കാമുകൻ സച്ചിൻ മീണയെ കാണാൻ മാത്രമാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് സീമ ഹൈദർ ആവർത്തിച്ചത്. ഇതുകൂടാതെ സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
Also read-പബ്ജി കാമുകനെ തേടിയെത്തിയ പാക് യുവതി തിരിച്ചെത്തിയില്ലെങ്കിൽ ഭീകരാക്രമണമെന്ന് ഭീഷണി
നിലവിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടിഎസ് സീമ ഹൈദറിന്റെ മൊഴി പരിശോധിച്ചു വരികയാണ്. കൂടാതെ ഇവരുടെ മൊബൈൽ ഫോണും മറ്റും എടിഎസിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കൃത്യമായ നിഗമനത്തിലെത്താൻ ഇനിയും സമയം എടുക്കുമെങ്കിലും ചാരപ്രവർത്തനവുമായി ഇവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന യുപി പോലീസ് അറിയിച്ചു.
ഇതുകൂടാതെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനാൽ ലോക്കൽ പോലീസും ഈ കേസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ചാര വനിതയാണെന്ന ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് ഉത്തർപ്രദേശ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു. “ഇത് രണ്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്. മതിയായ തെളിവുകൾ ലഭിക്കുന്നതുവരെ ഇക്കാര്യത്തിൽ എന്തെങ്കിലും പറയുന്നത് ഉചിതമല്ല ” എന്നും അദ്ദേഹം പ്രതികരിച്ചു.
Also read-പബ്ജി കളിയിൽ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതി ഹിന്ദു മതം സ്വീകരിച്ചു
നിലവിൽ സീമ ഹൈദർ എങ്ങനെ ഇന്ത്യയിൽ പ്രവേശിച്ചുവെന്ന് അന്വേഷിക്കാൻ ഒരു സംഘത്തെയും നേപ്പാളിലേക്ക് അയക്കുന്നില്ലെന്നും കുമാർ കൂട്ടിച്ചേർത്തു. നേരത്തെ സച്ചിനെയും സീമ ഹൈദറിനെയും ഗ്രേറ്റർ നോയിഡയിൽ വച്ച് ജൂലൈ 4 ന് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജൂലൈ 7 ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം സച്ചിനൊപ്പം താമസിക്കാൻ മേയിൽ നേപ്പാളിൽ നിന്ന് ബസിലാണ് സീമ ഹൈദർ തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലെത്തിയത്. ഈ വർഷം ആദ്യം നേപ്പാളിൽ വച്ച് വിവാഹിതരായതായി എന്ന് അവകാശപ്പെടുന്ന ദമ്പതികൾ 2019 ൽ പബ്ജി ഗെയിമിലൂടെയാണ് പരിചയപ്പെട്ടത്. സച്ചിനൊപ്പം തനിക്ക് ഇന്ത്യയിൽ തുടരാനാണ് ആഗ്രഹം എന്നും ഹിന്ദുമതം സ്വീകരിച്ചതായും സീമ വ്യക്തമാക്കിയിരുന്നു.