പബ്ജി കാമുകനെ തേടിയെത്തിയ പാക് യുവതി തിരിച്ചെത്തിയില്ലെങ്കിൽ ഭീകരാക്രമണമെന്ന് ഭീഷണി
- Published by:Anuraj GR
- news18-malayalam
Last Updated:
മുംബയ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലാണ് ഉറുദുവിൽ ഭീഷണി സന്ദേശമെത്തിയത്
മുംബയ്: പബ്ജി കാമുകനെ തേടിയെത്തിയ പാക് യുവതി തിരിച്ചെത്തിയില്ലെങ്കിൽ മുംബൈ മോഡൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബയ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലാണ് ഉറുദുവിൽ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊബൈൽ ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്ന് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2008ല്‍ മുംബയില്‍ നടത്തിയതിന് സമാനമായ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പാക് യുവതി എത്രയും വേഗം തിരിച്ചെത്തിയില്ലെങ്കിൽ ആക്രമണം നടത്തുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരിനായിരിക്കും എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
advertisement
പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയാണ് പാക് സ്വദേശിയായ സീമ ഹൈദര്‍(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ(25) വിവാഹം കഴിക്കാനാണ് സീമ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 15, 2023 6:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പബ്ജി കാമുകനെ തേടിയെത്തിയ പാക് യുവതി തിരിച്ചെത്തിയില്ലെങ്കിൽ ഭീകരാക്രമണമെന്ന് ഭീഷണി