TRENDING:

പള്ളിയിൽ അമ്മയോടൊപ്പം കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ വികാരി വേളാങ്കണ്ണിയിൽ നിന്ന് പിടിയിൽ

Last Updated:

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

advertisement
പള്ളിയിൽ അമ്മയോടൊപ്പം കൗൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ.
സന്തോഷ്
സന്തോഷ്
advertisement

ഇടുക്കി മുണ്ടക്കയം പാലൂർക്കാവ് CSI പള്ളി വികാരി കോട്ടയം പാമ്പാടി വെള്ളൂർ വാലുമണ്ണിൽ വീട് സന്തോഷ് മാത്യു ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം.19 വയസുള്ള പെൺകുട്ടി കോട്ടയം ജില്ലയിൽ നിന്നും അമ്മയോടൊപ്പമാണ്  കൗൺസിലിംഗിനായി പാലൂർക്കാവ് CSI പള്ളിയിലെത്തിയത്. പെൺകുട്ടിയോട് തനിച്ച് സംസാരിക്കണമെന്നും അമ്മയോട് പള്ളിയിൽ ഇരുന്ന് പ്രാർത്ഥിക്കാനും വികാരി ആവശ്യപ്പെട്ടു. ഇതിനുശേഷം പെൺകുട്ടിയെ പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് റൂമിൽ കൗൺസിലിംഗിനായി  കയറ്റി. അവിടെ വെച്ച് പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു.

advertisement

തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിൽസ തേടി.പീഡന വിവരം പെൺകുട്ടി പറഞ്ഞതിനെ തുടർ‌ന്ന് വീട്ടുകാരാണ് പെരുവന്താനം പോലീസിൽ പരാതി നൽകിയത്. ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി  പോലിസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവിൽ പോയി.

ഇതും വായിക്കുക: ചായ കിട്ടിയില്ല;മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു

അന്വേഷണത്തിന്റെ ഭാഗമായ മൊബൈൽ ഫോൺ സിഗ്നൽ പരിശോധനയിൽ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ തൃച്ചി, വെല്ലൂർ, വേളാങ്കണ്ണി എന്നിവടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി വേളാങ്കണ്ണിയിൽ ഉണ്ടെന്ന് പെരുവന്താനം SHO ത്രിദീപ് ചന്ദ്രന് രഹസ്യവിവരം ലഭിച്ചു.  തുടർന്ന് മാർച്ച് 15 ന്  പെരുവന്താനം SHO യുടെ നേതൃത്വത്തിലുള്ള സംഘം  വേളാങ്കണ്ണി പള്ളിയുടെ സമീപത്തുനിന്നും സന്തോഷിനെ അറസ്റ്റ് ചെയ്തു.

advertisement

തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെയ്ക്ക് റിമാന്റ് ചെയ്തു.

പെരുവന്താനം SHO ത്രിദീപ് ചന്ദ്രനൊപ്പം പെരുവന്താനം സബ്ബ് ഇൻസ്പെക്ടർമാർ സതീഷ് എം.ആർ, ചെറിയാൻ

സാമുവൽ, സീനിയർ സിവിൽ പോലിസ് ഓഫീസർ സിയാദ് കെ.എം, പീരുമേട് DYSP യുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സുബൈർ, സീനിയർ സിവിൽ പോലിസ് ഓഫീസർ സനിൽ രവി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Peruvanthanam police have arrested a church vicar for allegedly sexually assaulting a 19 year old girl who approached him for counseling. The accused has been identified as Santhosh Mathew, a native of Velloor, Kottayam, who served as the vicar of Mundakkayam Paloorkavu CSI Church in Idukki. The incident reportedly took place on February 7, 2026. According to the complaint, the vicar took the girl to the parsonage (church quarters) under the pretext of counseling and sexually assaulted her.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പള്ളിയിൽ അമ്മയോടൊപ്പം കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ വികാരി വേളാങ്കണ്ണിയിൽ നിന്ന് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories